ജാവലിനില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍ ; ദേവേന്ദ്ര ജജാരിയക്ക് വെള്ളി ; സുന്ദര്‍ സിങിന് വെങ്കലം

ഡിസ്‌കസ് ത്രോ ഇനത്തില്‍ ഇന്ത്യയുടെ യോഗേഷ് കതൂണിയ വെള്ളി നേടി
ദേവേന്ദ്ര ജജാരിയ / ചിത്രം : പിടിഐ
ദേവേന്ദ്ര ജജാരിയ / ചിത്രം : പിടിഐ
Updated on
1 min read

ടോക്യോ : ടോക്യോ പാരാലിംപിക്‌സില്‍ ജാവലിന്‍ ത്രോ ഇനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍ നേട്ടം. ജാവലിന്‍ ത്രോ എഫ് 46 വിഭാഗത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ വെള്ളി നേടി. 64.35 മീറ്റര്‍ എറിഞ്ഞാണ് ജജാരിയ വെള്ളിമെഡല്‍ നേടിയത്. 

ഇതേ ഇനത്തില്‍ ഇന്ത്യയുടെ സുന്ദര്‍ സിങ് ഗുര്‍ജ്ജാര്‍ വെങ്കലവും നേടി. 64.01 മീറ്റര്‍ ദൂരമാണ് സുന്ദര്‍ സിങ് എറിഞ്ഞത്. 67.79 മീറ്റര്‍ ദൂരം എറിഞ്ഞ ശ്രീലങ്കയുടെ ഹെറാത് മുടിയനസെലഗേക്കാണ് സ്വര്‍ണം. 

ഫൈനലിലെത്തിയ മറ്റൊരു ഇന്ത്യന്‍ താരം അജിത് സിങിന് എട്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ജാവലിനിലെ ഇരട്ട മെഡല്‍ നേട്ടത്തോടെ ടോക്യോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. വനിതകളുടെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാര സ്വര്‍ണം നേടിയിരുന്നു.

ഇന്നു നടന്ന ഡിസ്‌കസ് ത്രോ ഇനത്തില്‍ ഇന്ത്യയുടെ യോഗേഷ് കതൂണിയ വെള്ളി നേടി. ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് യോഗേഷ് രണ്ടാം സ്ഥാനത്തെത്തിയത്. 

ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ നേടിയ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനന്ദിച്ചു. ദേവേന്ദ്രക്കും സുന്ദറിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് മോദി അഭിനന്ദനം അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com