ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്; അഞ്ച് ടി20 മത്സരങ്ങൾ കളിക്കും

വനിതാ ടി20 ലോകകപ്പ് ജൂൺ 12ന് ഇംഗ്ലണ്ടിൽ ആരംഭിക്കും. ഗ്രൂപ്പ് ഒന്നിൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, രണ്ട് ക്വാളിഫയർ ടീമുകൾ എന്നിവരോടൊപ്പം ആകും ഇന്ത്യൻ ടീം മത്സരിക്കുക.
Indian Women cricket team
India Women to Face South Africa in Five Match T20 SeriesBCCIWomen
Updated on
1 min read

മുംബൈ: വനിതാ ടി20 ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീമും ദക്ഷിണാഫ്രിക്കൻ ടീമും ഏറ്റുമുട്ടുന്നു. ഏപ്രിൽ മാസം ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പര. ഇരു ടീമുകൾക്കും ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് ആത്മവിശ്വാസം ഉറപ്പാക്കാനുള്ള അവസരം കൂടിയാണിത്.

Indian Women cricket team
ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ വനിതാ ക്യാപ്റ്റന്‍; ഹര്‍മന്‍പ്രീത് കൗറിന് റെക്കോര്‍ഡ്

ഏപ്രിൽ 17, 19 തീയതികളിൽ ഡർബനിലാണ് ആദ്യ രണ്ട് മത്സരങ്ങൾ നടക്കുന്നത്. ഏപ്രിൽ 22, 25 തീയതികളിൽ ജോഹന്നാസ്ബർഗിൽ രണ്ട് മത്സരങ്ങളും പരമ്പരയിലെ അവസാന മത്സരം ഏപ്രിൽ 27ന് ബെനോണിയിലുമാണ് നടക്കുന്നത്.

Indian Women cricket team
സ്‌റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത് 91,030 ആരാധകര്‍! വനിതാ ടി20 ലോകകപ്പിന് സര്‍വകാല റെക്കോര്‍ഡ്

“ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യയെ പോലുള്ള ശക്തമായ ടീമിനെ നേരിടുന്നത് ടീമിന് വലിയ പ്രയോജനം ചെയ്യും. സ്വന്തം കഴിവുകൾ പരീക്ഷിക്കാനും ടീമിന്റെ കോമ്പിനേഷനുകൾ മെച്ചപ്പെടുത്താനും സമ്മർദ്ദ സാഹചര്യങ്ങളിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കാനും ഈ പരമ്പര സഹായിക്കും'' ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ഡയറക്ടർ ഇനോക് എൻക്വെ പറഞ്ഞു.

Indian Women cricket team
അത് സ്‌കോട്‌ലന്‍ഡ് അല്ല! ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിച്ചില്ലെങ്കില്‍ പകരം ഏത് ടീം?

വനിതാ ടി20 ലോകകപ്പ് ജൂൺ 12ന് ഇംഗ്ലണ്ടിൽ ആരംഭിക്കും. ഗ്രൂപ്പ് ഒന്നിൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, രണ്ട് ക്വാളിഫയർ ടീമുകൾ എന്നിവരോടൊപ്പം ആകും ഇന്ത്യൻ ടീം മത്സരിക്കുക.

Summary

Sports news: India Women to Face South Africa in Five Match T20 Series Ahead of World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com