

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു. അയേഷയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 9 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് ഇവരുടെ വേര്‍പിരിയല്‍.
2012ലായിരുന്നു ഇവരുടെ വിവാഹം. അയേഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ അയേഷയ്ക്ക് രണ്ട് മക്കളുണ്ട്. ധവാന്‍-അയേഷ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. ഓസ്‌ട്രേലിയയിലെ ബിസിനസുകാരനായിരുന്നു അയേഷയുടെ ആദ്യ ഭര്‍ത്താവ്.
വിവാഹ മോചനം എന്ന വാര്‍ത്തയോട് ഇതുവരെ ധവാന്റെ പ്രതികരണം വന്നിട്ടില്ല. ധവാന്റെ പേര് ചേര്‍ത്തുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അയേഷ ഡിലീറ്റ് ചെയ്തു. അയേഷ മുഖര്‍ജി എന്ന പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അയേഷ പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെ, രണ്ടാം വട്ടം വിവാഹമോചിതയാവുന്നത് വരെ വിവാഹ മോചനം മോശം വാക്കാണെന്നാണ് ഞാന്‍ കരുതിയിരുന്നത്.
വാക്കുകള്‍ക്ക് ഇത്രമാത്രം അര്‍ഥ തലങ്ങളാവാം എന്നത് എന്തൊരു തമാശയാണ്. ആദ്യ വിവാഹ മോചനത്തോടെ ഇക്കാര്യം എനിക്ക് മനസിലായിരുന്നു. എന്നാല്‍ ആ സമയം ഞാന്‍ ആകെ ഭയത്തിലായിരുന്നു. തോറ്റ് പോയെന്നും ജീവിതത്തില്‍ എന്തോ തെറ്റായി ചെയ്യുകയാണെന്നുള്ള തോന്നലാണ് അന്ന് ഉണ്ടായത്.
എല്ലാവരേയും ഞാന്‍ നിരാശപ്പെടുത്തി, എന്റെ സ്വാര്‍ഥതയാണ് എല്ലാം എന്നെല്ലാം ചിന്തിച്ചു. മാതാപിതാക്കളേയും മക്കളേയും ദൈവത്തേയും നിരാശപ്പെടുത്തിയെന്ന് തോന്നി. ആ സമയം വിവാഹ മോചനം അത്രയും മോശം വാക്കായിരുന്നു. ഇപ്പോള്‍ രണ്ടാം തവണയും അതേ അവസ്ഥയിലൂടെ ഞാന്‍ കടന്നു പോകുന്നു. ഇത് ഞെട്ടിക്കുന്നതാണ്.
ഒരിക്കല്‍ വിവാഹ മോചിതയായ ഞാന്‍ വീണ്ടും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നു. തോറ്റു പോയെന്ന ചിന്ത, ഭയം, നിരാശ എല്ലാം നൂറിരട്ടിയായി ഇത്തവണയും എന്നിലേക്ക് വന്നു. എന്നാല്‍ ഒരിക്കല്‍ ഇങ്ങനെയെല്ലാം സംഭവിച്ചതാണെന്നും എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞതാണ് എന്ന ചിന്ത ശക്തിയായി. പതിയെ ഭയവും അപ്രത്യക്ഷമായി.
ഞാന്‍ കൂടുതല്‍ കരുത്തുള്ളവളായി എനിക്ക് തോന്നി. ഭയവും വിവാഹ മോചനമെന്ന വാക്കിനോടുള്ള വെറുപ്പും എല്ലാം എന്റെ തന്നെ സൃഷ്ടികളായിരുന്നു എന്ന് ഞാന്‍ മനസിലാക്കി.
വിവാഹമോചനം എന്നാല്‍ ഞാന്‍ സ്വയം കണ്ടെത്തുന്ന നിമിഷമാണ്. അതല്ലാതെ വിവാഹം കഴിച്ചതിന്റെ പേരില്‍ എന്റെ ജീവിതം മുഴുവനും ബലികഴിക്കാനുള്ളതല്ല. ഏറ്റവും മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്താലും ചിലപ്പോള്‍ നന്നാവണം എന്നില്ല. അത് ഓര്‍മപ്പെടുത്തലാണ് വിവാഹ മോചനം. അത് സാധാരണമാണ്. സ്വയം കരുതിയിരുന്നതിനേക്കാള്‍ എനിക്ക് കരുത്തുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷമാണ് വിവാഹ മോചനം.നിങ്ങള്‍ കല്‍പ്പിച്ച് നല്‍കുന്ന അര്‍ഥം എന്താണോ അതാണ് വിവാഹ മോചനം.
വിവാഹ മോചനത്തിന്റെ പേരില്‍ നിങ്ങള്‍ ബുദ്ധിമുട്ടുകയാണെങ്കില്‍, വിവാഹ മോചിതയെന്ന പേര് ചാര്‍ത്തപ്പെടുമോയെന്ന് ഭയന്ന് ഇപ്പോഴത്തെ ബന്ധം അവസാനിപ്പിക്കാന്‍ ഭയപ്പെടുന്നു എങ്കില്‍ പ്രശ്‌ന പരിഹാരത്തിന് എന്നെ സമീപിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates