ഇന്ത്യയുടെ അഭിമാനതാരങ്ങള്‍; ഒളിംപിക്‌സില്‍ ഷൂട്ടിങില്‍ മെഡല്‍ നേടിയവര്‍

ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഞ്ചാം ഒളിംപിക്‌സ് മെഡലാണ് മനു ഭാകര്‍ സ്വന്തമാക്കിയത്.
Manu Bhaker wins India’s 1st medal of Paris Olympics 2024
മനു ഭാകര്‍. എക്സ്

2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയ് കുമാറാണ് ഇന്ത്യയ്ക്കായി അവസാനമായി ഷൂട്ടിങ് മെഡല്‍ നേടിയത്

1. രാജ്യവര്‍ധന്‍ സിങ് റാത്തോഡ്

rajyavardhan singh rathore
രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്എക്‌സ്പ്രസ് ഫയല്‍

2004 ലെ ആതന്‍സ് ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇന്ത്യയ്ക്കു വേണ്ടി ഒളിംപിക്‌സിലെ ആദ്യ വ്യക്തിഗത വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിലെ ഡബിള്‍ ട്രാപ്പ് ഇനത്തില്‍ 200 ല്‍ 179 പോയിന്റ് നേടിയാണു റാത്തോഡ് രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യന്‍ കരസേനയിലെ ഓഫിസറായിരുന്ന റാത്തോഡ് ഇന്ത്യയുടെ കായിക മന്ത്രി പദം അലങ്കരിച്ചു.

2. അഭിനവ് ബിന്ദ്ര

Abhinav Bindra
അഭിനവ് ബിന്ദ്രഎക്‌സ്പ്രസ് ഫയല്‍

2008 ബീജിങ് ഒളിംപിക്‌സിലാണ് അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടി ചരിത്രംകുറിച്ചത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണ മെഡല്‍ നേട്ടത്തിന് ഉടമയാണ് അഭിനവ് ബിന്ദ്ര.

3. വിജയ് കുമാര്‍

vijay kumar
വിജയ് കുമാര്‍എക്സ്

ലണ്ടന്‍ വേദിയൊരുക്കിയ 2012 ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ വിജയ് കുമാര്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടി. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു നേട്ടം. 2006 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ നേടി: അതേ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടി. 2006ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു.

4. ഗഗന്‍ നാരംഗ്

Gagan Narang
ഗഗന്‍ നാരംഗ്എക്സ്

2012ലെ ഒളിംപിക്‌സില്‍ രാജ്യത്തിനായി ഗഗന്‍ നാരംഗ് വെങ്കലം നേടി. ഹരിയാന പാനിപ്പത്ത് സ്വദേശിയായ ഗഗന്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ് വിഭാഗത്തിലാണു വെങ്കല മെഡല്‍ നേടിയത്. ലണ്ടനില്‍ രണ്ടു മെഡലുകളാണു ഷൂട്ടിങ് റെയ്ഞ്ചില്‍നിന്ന് ഇന്ത്യ നേടിയത്.

5. മനു ഭാകര്‍

Manu Bhaker
മനു ഭാകര്‍എപി

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് മനു ഭാകറിന്റെത്. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു ഭാകര്‍.

Manu Bhaker wins India’s 1st medal of Paris Olympics 2024
വായനയുടെ പൂക്കാലം; സമകാലിക മലയാളം ഓണപ്പതിപ്പില്‍ എന്തെല്ലാം വിഭവങ്ങള്‍? 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com