വീണ്ടും കേള്‍ക്കാം സിദ്ധുവിന്റെ ശബ്ദം; മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കമന്ററി ബോക്‌സില്‍ തിരിച്ചെത്തുന്നു

ഐപിഎല്ലില്‍ കമന്‍ററി പറയും
നവജോത് സിങ് സിദ്ധു
നവജോത് സിങ് സിദ്ധുട്വിറ്റര്‍
Updated on
1 min read

മുംബൈ: മുന്‍ ഇന്ത്യന്‍ ഓപ്പണറും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ധു കമന്ററി ബോക്‌സില്‍ തിരിച്ചെത്തുന്നു. വരാനിരിക്കുന്ന ഐപിഎല്ലില്‍ മുന്‍ താരം കമന്ററി പറയാനുണ്ടാകും.

ഐപിഎല്‍ കമന്ററി പാനലില്‍ സിദ്ധുവുമുണ്ട്. നേരത്തെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു വിരമിച്ച ശേഷം സിദ്ധു കമന്ററിയില്‍ സജീവമായിരുന്നു. അതിനിടെയാണ് രാഷ്ട്രീയ പ്രവേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം 22 മുതലാണ് പുതിയ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നത്. ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. ഈ മത്സരം മുതല്‍ സിദ്ധുവിനെ കമന്ററി ബോക്‌സില്‍ കാണാം.

നവജോത് സിങ് സിദ്ധു
സര്‍ഫറാസിനും ധ്രുവ് ജുറേലിനും കോളടിച്ചു! യുവ താരങ്ങള്‍ ബിസിസിഐ വാര്‍ഷിക കരാറില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com