ഓസ്‌ട്രേലിയയിലേക്ക് പറന്ന് ഇന്ത്യന്‍ ടീം; ശ്രദ്ധ പിടിച്ച് പുതിയ പിപിഇ കിറ്റ്

പ്രത്യേകമായി തയ്യാറാക്കിയ പിപിഇ കിറ്റ് ധരിച്ചാണ് കോവിഡ് കാലത്തെ ആദ്യ വിദേശ പര്യടനത്തിനായി കോഹ് ലിയും കൂട്ടരും പറന്നത്
ഓസ്‌ട്രേലിയയിലേക്ക് പറന്ന് ഇന്ത്യന്‍ ടീം; ശ്രദ്ധ പിടിച്ച് പുതിയ പിപിഇ കിറ്റ്
Updated on: 
1 min read

ദുബായ്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി പറന്ന് ഇന്ത്യന്‍ ടീം. ദുബായില്‍ നിന്നാണ് ഇന്ത്യന്‍ ടീം യാത്ര തിരിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ പിപിഇ കിറ്റ് ധരിച്ചാണ് കോവിഡ് കാലത്തെ ആദ്യ വിദേശ പര്യടനത്തിനായി കോഹ് ലിയും കൂട്ടരും പറന്നത്. 

സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചതിന് ശേഷം ഇന്ത്യ രാജ്യാന്തര മത്സരം കളിച്ചിട്ടില്ല. മൂന്ന് ഏകദിനവും, മൂന്ന് ടി20യും, നാല് ടെസ്റ്റുകളുമാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുക. 

പുതിയ രൂപത്തിലെ പിപിഇ കിറ്റുകള്‍ ധരിച്ച് കോഹ് ലി ഉള്‍പ്പെടെയുള്ള കളിക്കാരുടെ ചിത്രങ്ങള്‍ ബിസിസിഐ പങ്കുവെച്ചു. പുതിയ കിറ്റില്‍ ആരാധകരോട് ബിസിസിഐ അഭിപ്രായവും തേടുന്നുണ്ട്. റെയ്ന്‍കോട്ട് ഫാമിലി എന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കമന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com