ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക്; പരിശീലന ക്യാമ്പ് ജൂണ്‍ അഞ്ചിന് തുടങ്ങും; ദക്ഷിണാഫ്രിക്ക രണ്ടിന് എത്തും

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക നേര്‍ക്കുനേര്‍ പോരിലുള്ളത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്‍ പോരാട്ടങ്ങള്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക്. തിരക്കിട്ട ഷെഡ്യൂളാണ് ടീമിനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയാണ് ഇന്ത്യ ആദ്യം കളിക്കുന്നത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക നേര്‍ക്കുനേര്‍ പോരിലുള്ളത്. ജൂണ്‍ ഒന്‍പതിനാണ് ആദ്യ മത്സരം. 12, 14, 17, 19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ബംഗളൂരു എന്നിവയാണ് വേദികള്‍. 

ജൂണ്‍ അഞ്ചിന് ഡല്‍ഹിയില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനായി ഒന്നിക്കും. ദക്ഷിണാഫ്രിക്കന്‍ ടീം ജൂണ്‍ രണ്ടിന് ഇന്ത്യയിലെത്തും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്‌റ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. 

കോവിഡ് കുറഞ്ഞ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ല. താരങ്ങള്‍ക്ക് ബയോ ബബിളും ഉണ്ടാകില്ല. അതേസമയം കോവിഡ് പരിശോധന എല്ലാ താരങ്ങളും നടത്തിയിരിക്കണം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com