'ഇന്ത്യയുടെ ഭാവി പ്രാപ്തമായ കരങ്ങളില്‍'; പ്രശംസയുമായി പ്രധാനമന്ത്രിയും

അണ്ടര്‍ 19 ലോക കിരീടത്തില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോക കിരീടത്തില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിത കരങ്ങളിലാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. 

നമ്മുടെ യുവ ക്രിക്കറ്റര്‍മാരുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു. അണ്ടര്‍ 19 ലോക കിരീടം നേടിയ സംഘത്തിന് അഭിനന്ദനങ്ങള്‍. ടൂര്‍ണമെന്റില്‍ ഉടനീളം വലിയ മനക്കരുത്താണ് അവര്‍ പ്രകടിപ്പിച്ചത്. ഈ നിലയിലെ അവരുടെ പ്രകടനം വ്യക്തമാക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും പ്രാപ്തമായ കൈകളിലുമാണെന്നാണ്, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

ന്യൂബോളില്‍ മികവ് കാണിച്ച രവി കുമാറും ഫൈനലില്‍ 5 വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച രാജ് ബാവയുമാണ് ഇന്ത്യന്‍ ജയത്തിന് വഴി വെട്ടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയിട്ടും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ഇംഗ്ലണ്ടിന് പിടിച്ചു നില്‍ക്കാനായില്ല. 60-6 എന്ന നിലയിലേക്ക് വീണെങ്കിലും ജെയിംസ് റ്യൂവിന്റെ ചെറുത്ത് നില്‍പ്പാണ് 200ന് അടുത്ത് സ്‌കോറിലേക്ക് അവരെ എത്തിച്ചത്. 
 
50 റണ്‍സോടെ നിഷാന്ത് സിന്ധു പുറത്താവാതെ നിന്നപ്പോള്‍ 14 പന്തുകള്‍ ശേഷിക്കെ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു.ഷെയ്ക് റഷീദും ഇന്ത്യക്കായി അര്‍ധ ശതകം നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ നിര്‍ണായകമായ 35 റണ്‍സ് നേടിയും രാജ് ബാവ ഇന്ത്യയെ തുണച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com