ഇന്ത്യയെ കാത്ത് കനത്ത പ്രഹരമെന്ന് സൂചന; രോഹിത്തിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര നഷ്ടമായേക്കും 

ടെസ്റ്റ് പരമ്പരയുടെ സമയമാവുമ്പോഴേക്കും ഇവര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
ഇന്ത്യയെ കാത്ത് കനത്ത പ്രഹരമെന്ന് സൂചന; രോഹിത്തിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര നഷ്ടമായേക്കും 
Updated on: 
1 min read

ബംഗളൂരു: രോഹിത് ശര്‍മയ്ക്കും, ഇഷാന്ത് ശര്‍മയ്ക്കും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കും എന്ന് റിപ്പോര്‍ട്ട്. നിലവില്‍ എന്‍സിഎയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ് ഇരുവരും. എന്നാല്‍ ടെസ്റ്റ് പരമ്പരയുടെ സമയമാവുമ്പോഴേക്കും ഇവര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഡിസംബര്‍ 17നാണ് ആദ്യ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ധര്‍ ഇഷാന്തിന്റേയും രോഹിത്തിന്റേയും ഫിറ്റ്‌നസ് നില പരിശോധിച്ചതായും, നിരാശപ്പെടുത്തുന്ന ഫലമാണ് ലഭിക്കുന്നത് എന്നും മുംബൈ മിററിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

രോഹിത്തിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര കളിക്കാന്‍ സാധിച്ചേക്കില്ല എന്ന് അനൗദ്യോഗികമായി എന്‍സിഎ ടീം മാനേജ്‌മെന്റ്, സെലക്ടര്‍മാര്‍, ബിസിസിഐ എന്നിവരെ അറിയിച്ചതായാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാവാനാണ് സാധ്യത. 

ടെസ്റ്റ് പരമ്പര കളിക്കണം എങ്കില്‍ ഓസ്‌ട്രേലിയയിലേക്ക് എത്തി പരിശീലനത്തിന് രോഹിത്തിനും ഇഷാന്തിനും വേണ്ട സമയം ലഭിക്കേണ്ടതുണ്ട് എന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇരുവരുടേയും തിരിച്ചു വരവ് സാധ്യത കള്ളുന്നതാണ് ശാസ്ത്രിയുടെ ഈ വാക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com