അന്താരാഷ്ട്ര കോടതി വിധിച്ചു; ചര്‍ച്ചില്‍ ബ്രദേഴ്‌സ് അല്ല, ഇന്റര്‍ കാശി ഐ ലീഗ് ചാംപ്യന്‍മാര്‍!

ചര്‍ച്ചിലിനെ ഐ ലീഗ് ചാംപ്യന്‍മാരായി പ്രഖ്യാപിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനം സിഎഎസ് റദ്ദാക്കി
Inter Kashi crowned
Inter Kashi x
Updated on
1 min read

ന്യൂഡല്‍ഹി: 2024-25 സീസണിലെ ഐ ലീഗ് ചാംപ്യന്‍മാരായി ഇന്റര്‍ കാശിയെ പ്രഖ്യാപിച്ചു. എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയയെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി (കോര്‍ട്ട് ഓഫ് ആല്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ട്, സിഎഎസ്) റദ്ദാക്കി.

യോഗ്യതയില്ലാത്ത താരങ്ങളെ കളിപ്പിച്ചതായി ചൂണ്ടിക്കാട്ടി ഇന്റര്‍ കാശിക്ക് എതിരെ എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. അതോടെ പോയിന്റ് പട്ടികയില്‍ ഇന്റര്‍ കാശി രണ്ടാം സ്ഥാനത്തായി. ചര്‍ച്ചില്‍ ചാംപ്യന്‍മാരുമായി.

Inter Kashi crowned
പണക്കൊഴുപ്പിന്റെ റെക്കോർഡ്! കഴിഞ്ഞ സീസണിലെ ബിസിസിഐ വരുമാനം 9741.7 കോടി

ഇതിനെതിരെ ഇന്റര്‍ കാശി സിഎഎസിനെ സമീപിച്ചാണ് അനുകൂല വിധി സമ്പാദിച്ചത്. എഐഎഫ്എഫ് ഇന്റര്‍ കാശിയെ ജേതാക്കളായി പ്രഖ്യാപിക്കണമെന്ന് സിഎഎസിന്റെ വിധിയില്‍ പറയുന്നു.

ഈ വര്‍ഷം മെയ് 31നാണ് ചര്‍ച്ചിലിനെ ഐ ലീഗ് ചാംപ്യന്‍മാരായി എഐഎഫ്എഫ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ജൂണ്‍ നാലിനാണ് ഇന്റര്‍ കാശി രാജ്യാന്തര കായിക കോടതിയെ സമീപിച്ചത്. മെയ് 31ലെ എഐഎഫ്എഫ് തീരുമാനം റദ്ദാക്കിയാണ് സിഎഎസിന്റെ വിധി.

Inter Kashi crowned
'അകാലത്തില്‍ വിട ചൊല്ലിയ പ്രതിഭ'- ഡീഗോ ജോട്ടയ്ക്ക് മരണാനന്തര ബഹുമതി
Summary

Inter Kashi have been declared the I-League champions after the Court of Arbitration for Sport (CAS) overturned an earlier decision by the All India Football Federation (AIFF). The AIFF had initially awarded the title to Churchill Brothers due to an 'ineligible player' issue, resulting in point deductions for Inter Kashi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com