പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി മുംബൈ; രാജസ്ഥാനെതിരെ അനായാസ വിജയം

നിര്‍ണായക മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് മുംബൈയുടെ വിജയം
രാജസ്ഥാനെതിരെ മുംബൈയുടെ ബാറ്റിങ്/ image credit:ipl
രാജസ്ഥാനെതിരെ മുംബൈയുടെ ബാറ്റിങ്/ image credit:ipl
Updated on: 
1 min read

അബുദാബി: പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി മുംബൈ. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് മുംബൈയുടെ വിജയം. രാജസ്ഥാനെ 90 റണ്‍സിലൊതുക്കിയ മുംബൈ 8.2 ഓവറില്‍ അനായാസ വിജയം നേടി. ഇഷാന്‍ കിഷനാണ് ടോപ്‌സ്‌കോറര്‍. 25 പന്തില്‍ നിന്ന മൂന്ന് സിക്‌സ് ഉള്‍പ്പടെ 50 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 22 റണ്‍സും സൂര്യകുമാര്‍ യാദവ് 13 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 5 റണ്‍സും നേടി


നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥന്‍ 90 റണ്‍സെടുത്തത്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 12, എവിന്‍ ലൂയിസ് 24, ഡേവിഡ് മില്ലര്‍ 15, രാഹുല്‍ തെവാത്തിയ 12 എന്നിവരാണ് ഇവര്‍. സഞ്ജു മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. ഗ്ലെന്‍ ഫിലിപ്‌സ് 4, ചേതന്‍ സകരിയ 6, മുസ്തഫിസുര്‍ റഹ്മാന്‍ 8 റണ്‍സും നേടി.  എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

മുംബൈയ്ക്കായി നേഥന്‍ കൂള്‍ട്ടര്‍നൈല്‍ നാല് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കോള്‍ട്ടര്‍നൈലിന്റെ പ്രകടനം. ജെയിംസ് നീഷം മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റ് വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com