അഞ്ച് വിക്കറ്റ് പിഴുത് ഹര്‍ഷല്‍ പട്ടേൽ; ആർസിബിക്ക് 160 റണ്‍സ് വിജയലക്ഷ്യം 

മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു
അഞ്ച് വിക്കറ്റ് നേടി ഹര്‍ഷല്‍ പട്ടേൽ/ ട്വിറ്റർ
അഞ്ച് വിക്കറ്റ് നേടി ഹര്‍ഷല്‍ പട്ടേൽ/ ട്വിറ്റർ
Updated on
1 min read

ചെന്നൈ: ഐപിഎൽ 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ ആർസിബിക്കെതിരെ മുംബൈയുടെ 160 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേൽ ബൗളിങ്ങിൽ തിളങ്ങി. നാല് ഓവറില്‍ വെറും 27 റണ്‍സ് മാത്രമാണ് ഹര്‍ഷല്‍ വഴങ്ങിയത്. 

‌സ്‌കോര്‍ 24-ല്‍ എത്തിയപ്പോഴാണ് മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 19 റൺസ് നേടിനിൽക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്ണൗട്ടായി. രണ്ടാം വിക്കറ്റില്‍ ക്രിസ് ലിന്‍ - സൂര്യകുമാര്‍ യാദവും ചേർന്ന് 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.  31 റണ്‍സെടുത്താണ് സൂര്യകുമാർ പുറത്തായത്. ഇഷാന്‍ കിഷന്‍ (28), ഹാര്‍ദിക് പാണ്ഡ്യ (13), കിറോണ്‍ പൊള്ളാര്‍ഡ് (7), ക്രുനാല്‍ പാണ്ഡ്യ (7) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com