രണ്ടാം ജയം നേടി രാജസ്ഥാൻ; മുംബൈ ഇന്ത്യൻസിനെ 23 റൺസിന് റൺസിന് തകർത്തു 

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ പരാ‌ജയമറിയുന്നത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on: 
1 min read

മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. കരുത്താരായ മുംബൈ ഇന്ത്യൻസിനെ 23 റൺസിന് തകർത്താണ് സഞ്ജുവും സംഘവും ജയം നേടിയെടുത്തത്. രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 170 റൺസ് മാത്രമേ നേടിയൊള്ളു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ പരാ‌ജയമറിയുന്നത്. 

മുംബൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്‌കോർ 15-ൽ നിൽക്കേ വെറും 10 റൺസ് മാത്രമെടുത്ത നായകൻ രോഹിത് ശർമ പുറത്തായി. അൻമോൽപ്രീത് സിങ്ങ് വെറും അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ഇഷാൻ കിഷൻ - തിലക് വർമ്മ കുട്ടുകെട്ട് മുംബൈ സ്കോർ 100 കടത്തി. 43 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 54 റൺസാണ് ഇഷാൻ നേടിയത്. മികച്ച പ്രകടനം പുറത്തെടുത്ത തിലക് അർധസെഞ്ചുറി നേടി. താരത്തിന്റെ കന്നി ഐപിഎൽ അർധസെഞ്ചുറി കൂടിയാണിത്. 33 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും കരുത്തിൽ 61 റൺസെടുത്താണ് തിലക് പുറത്തായത്. 

തിലകിന് പകരം ക്രീസിലെത്തിയ ഡേവിഡ് വെറും ഒരു റണ്ണിന് വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഡാനിയൽ സാംസിനെയും ആദ്യ പന്തിൽ തന്നെ മടക്കി.തൊട്ടടുത്ത പന്തിൽ മുരുകനും പുറത്തായതോടെ മുംബൈ പരാജയം മണത്തു. പിന്നാലെ ഫോമിലേക്കുയർന്ന പൊള്ളാർഡ് ടീം സ്‌കോർ 150 കടത്തി. അവസാന രണ്ടോവറിൽ  39 റൺസ് എന്ന നിലയിലായി മുംബൈയുടെ വിജയലക്ഷ്യം. അശ്വിനെ സഞ്ജു റൺ ഔട്ടാക്കി. വിജയലക്ഷ്യം അവസാന ഓവറിൽ 29 റൺസായി മാറി. എന്നാൽ അവസാന ഓവറിൽ വെറും അഞ്ച് റൺസ് മാത്രമാണ് പിറന്നത്. പൊള്ളാർഡിന്റെ വിക്കറ്റും വീണു. 

സെഞ്ചുറി നേടിയ ജോസ് ബട്‌ലറും ബൗളിങ്ങിൽ തിളങ്ങി ചഹലുമാണ് രാജസ്ഥാൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com