

ചെന്നൈ: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയിക്കുന്ന ടീം ആദ്യ പ്ലേഓഫ് തോറ്റ് എത്തിയ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇതിൽ ജയിക്കുന്ന ടീമാവും ഫൈനലിൽ ചെന്നൈയുടെ എതിരാളിയായി വരിക.
അവസാന മത്സരത്തിലെ ഒരു റൺ ജയത്തിന്റെ ബലത്തിൽ പ്ലേഓഫിലെത്തിയ ലഖ്‌നൗവും അവസാന പോരാട്ടങ്ങളിൽ ഭാഗ്യം തുണച്ചതുകൊണ്ട് പ്ലേ ഓഫിലേക്കുള്ള വഴി തെളിഞ്ഞ മുംബൈയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ജയം ആർക്കൊപ്പമെന്നത് പ്രവചനാതീതമാണ്. അഞ്ച് തവണ ഐപിഎൽ കപ്പുയർത്തിയിട്ടുള്ള ടീമാണ് മുംബൈ. ലഖ്നൗവിനാകട്ടെ കഴിഞ്ഞ വർഷം എലിമിനേറ്ററിൽ തകർന്ന സ്വപ്നം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഇത്. 2022ൽ ഐപിഎൽ പ്ലേ ഓഫിലെത്തിയ ലഖ്നൗ രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റ് പുറത്തായി.
ആറാം കിരീടമെന്ന സ്വപ്‌നത്തിലേക്കു ഒരു പടി കൂടി അടുക്കുകയാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും ലക്ഷ്യമെങ്കിൽ ഇക്കുറി കന്നി കിരീടത്തിൽ കുറഞ്ഞൊന്നും ലഖ്നൗ പ്രതീക്ഷിക്കുന്നില്ല. കളിച്ച ഒൻപത് മത്സരത്തിൽ എട്ടും ജയിച്ചെന്നതാണ് മുംബൈയുടെ പ്ലേഓഫ് ചരിത്രം. കണക്കുകളിൽ ലഖ്നൗവും പിന്നിലല്ല, ഐപിഎല്ലിൽ മുംബൈയ്ക്കു ഇതുവരെ പരാജയപ്പെടുക്കാൻ സാധിച്ചിട്ടില്ലാത്ത ടീമാണ് അവർ. അതുകൊണ്ടുതന്നെ തീപാറുന്ന പോരാട്ടത്തിനാണ് ഇന്ന് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന പോരാട്ടം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates