ചേതേശ്വര്‍ പൂജാര വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍?

പൂജാര എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് അഭ്യൂഹങ്ങള്‍ക്ക് ആധാരം
Pujara  join Chennai Super Kings?
പൂജാര 2021ല്‍ ചെന്നൈ ടീമിന്‍റെ ഭാഗമായിരുന്നപ്പോള്‍ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്ലാസിക്ക് ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര ഐപിഎല്‍ കളിക്കാനെത്തുമോ? ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഈ സീസണില്‍ ചേരുമെന്ന അഭ്യൂഹങ്ങളാണ് ക്രിക്കറ്റ് ആരാധകര്‍ പങ്കിടുന്നത്.

താരം എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് അഭ്യൂഹങ്ങള്‍ക്ക് ആധാരം. 'സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ നിങ്ങളോടൊപ്പം ചേരാന്‍ കാത്തിരിക്കുന്നു'- എന്നു മാത്രമാണ് താരം കുറിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ടാഗ് ചെയ്താണ് പോസ്റ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ പൂജാര ഇംഗ്ലീഷ് കൗണ്ടിയില്‍ സസക്‌സിനായി കളിക്കുകയാണ്. ലെയ്സ്റ്റര്‍ഷെയറിനെതിരായ പോരാട്ടത്തില്‍ 38 റണ്‍സെടുത്തു ഒന്നാം ഇന്നിങ്‌സില്‍ പുറത്തായിരുന്നു.

2010 മുതല്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി താരം ഐപിഎല്‍ കളിച്ചിട്ടുണ്ട്. 2021ല്‍ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു. എന്നാല്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. പിന്നീട് താരം ഐപിഎല്‍ കളിച്ചിട്ടില്ല.

Pujara  join Chennai Super Kings?
ഒടുവില്‍ 'കോടിപതി' സ്റ്റാര്‍ക്ക് തിളങ്ങി! മൂന്ന് വിക്കറ്റുകള്‍; കെകെആറിന് ലക്ഷ്യം 162 റണ്‍സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com