McGurk, Stubbs power Delhi Capitals
ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ഗ്പിടിഐ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

27 പന്തില്‍ 6 സിക്‌സും 11 ഫോറും സഹിതം മക്ക്ഗുര്‍ഗ് 84 റണ്‍സ് എടുത്തു
Published on

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ 258 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് സ്വന്തമാക്കിയത്.

ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ഗ്- അഭിഷേക് പൊരേല്‍ എന്നിവര്‍ ചേര്‍ന്നു അതിവേഗ തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. തങ്ങളുടെ ഏറ്റവും മികച്ച പവര്‍ പ്ലേ സ്‌കോറും ഡല്‍ഹി ഇന്ന് സ്വന്തമാക്കി. ആറോവറില്‍ ടീം 92ല്‍ എത്തി. 7.3 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ 114 റണ്‍സില്‍ എത്തിയിരുന്നു.

27 പന്തില്‍ ആറ് സിക്‌സും 11 ഫോറും സഹിതം മക്ക്ഗുര്‍ഗ് 84 റണ്‍സ് എടുത്തു. അഭിഷേക് 27 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്തു.

പിന്നീടെത്തിയ ഷായ് ഹോപും തിളങ്ങി. താരം 17 പന്തില്‍ അഞ്ച് സിക്‌സുകള്‍ തൂക്കി 41 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഋഷഭ് പന്ത് രണ്ട് വീതം സിക്‌സും ഫോറും സഹിതം 19 പന്തില്‍ 29 റണ്‍സും അടിച്ചെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് കൂറ്റനടികളുമായി കളം നിറഞ്ഞ് ഡല്‍ഹി സ്‌കോര്‍ 250 കടത്തിയത്. താരം ലുക് വുഡ് എറിഞ്ഞ ഓവറില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം ആറ് പന്തില്‍ 26 റണ്‍സ് വാരി. താരത്തിനു പക്ഷേ അര്‍ധ സെഞ്ച്വറി തികയ്ക്കാന്‍ ആയില്ല.

25 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം സ്റ്റബ്‌സ് 48 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അക്ഷര്‍ പട്ടേല്‍ 11 റണ്‍സുമായും ക്രീസില്‍ നിന്നു.

ഡല്‍ഹിക്ക് നഷ്ടമായ നാല് വിക്കറ്റുകള്‍ ലുക് വുഡ്, ജസ്പ്രിത് ബുംറ, പിയൂഷ് ചൗള, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യ വെറും രണ്ടോവറില്‍ 41 റണ്‍സ് വഴങ്ങി. ലുക് വുഡ് നാലോവറില്‍ 68 റണ്‍സും വഴങ്ങി.

McGurk, Stubbs power Delhi Capitals
വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com