

ഹൈദരബാദ് :അവസാന ഓവറുകളില്‍ നിക്കോളാസ് പൂരനും ആയുഷ് ബദോനിയും തകര്‍ത്തടിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ ലഖ്‌നൗവിന് ദേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ ഇന്നിങ്സിന്റെ തുടക്കത്തില്‍ ഹൈദരാബാദ് ബൗളര്‍മാരുടെ സമ്മര്‍ദം അതിജീവിച്ച് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ഭുവനേഷ് കുമാറിന്റെ ബൗളിങാണ് ലഖ്‌നൗവിനെ വരിഞ്ഞ് മുറുക്കിയത്.
കെ.എല്‍ രാഹുല്‍ (29), ക്രുണാല്‍ പാണ്ഡ്യ (24) എന്നിവരുടെ ഇന്നിങ്സുകളാണ് ലഖ്നൗവിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ തിളങ്ങിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരു ഘട്ടത്തില്‍ പതിനൊന്ന് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്ന ലഖ്നൗവിനെ 165-ല്‍ എത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പുരന്‍ - ബധോനി സഖ്യമാണ്. 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 30 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ബധോനിയാണ് ലഖ്നൗവിന്റ ടോപ് സ്‌കോറര്‍. 26 പന്തുകള്‍ നേരിട്ട പുരന്‍ ഒരു സിക്സും ആറ് ഫോറുമടക്കം 48 റണ്‍സോടെ പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates