

ഹൈദരാബാദ്: ഇന്ന് ഐപിഎല്ലില്‍ വിജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ. സ്വന്തം തട്ടകത്തില്‍ ജയിച്ച് വിജയ വഴിയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് എസ്ആര്‍എച്.
ചെന്നൈ ടീമും വിജയം ആഗ്രഹിക്കുന്നു. തുടരെ രണ്ട് വിജയങ്ങള്‍ക്ക് ശേഷം അവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടു പരാജയപ്പെട്ടിരുന്നു. സണ്‍റൈസേഴ്‌സ് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തി അവര്‍ ഫോമിലേക്ക് തിരിച്ചെത്തി. പക്ഷേ മൂന്നാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റു.
മുംബൈക്കെതിരെ സ്വന്തം തട്ടകത്തിലാണ് എസ്ആര്‍എച് കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. സമാന സാഹചര്യത്തിലാണ് ഇന്നിറങ്ങുന്നത്. അതിനാല്‍ ആത്മവിശ്വാസത്തിലാണ് ടീം. എംഎസ് ധോനി ഫാക്ടറാണ് എസ്ആര്‍എചിനു തലവേദന ഉണ്ടാക്കാന്‍ സാധ്യതയുള്ളത്. തലയെ പിന്തുണയ്ക്കാന്‍ ചെന്നൈ ആരാധകര്‍ ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹെയ്ന്‍റിച് ക്ലാസന്‍, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്ഡ് ബാറ്റിങ് ത്രയത്തിലാണ് എസ്ആര്‍എച് പ്രതീക്ഷ വയ്ക്കുന്നത്. ബൗളിങ് നിരയുടെ അസ്ഥിരതയാണ് ഹൈദരാബാദിനെ കുഴയ്ക്കുന്നത്. ഭുവനേശ്വര്‍ കുമാറിനെ പോലെ ടീമിനു നേട്ടങ്ങള്‍ സമ്മാനിച്ച ഒരു ബൗളറുണ്ടായിട്ടും താരത്തിന്റെ മങ്ങിയ ഫോം അവര്‍ക്ക് വലിയ വിടവ് സൃഷ്ടിക്കുന്നു. ഡല്‍ഹിക്കെതിരെ ചെന്നൈ പരാജയപ്പെട്ടത് ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയുടെ ഭാവനാ ശൂന്യതയുടെ പുറത്താണ്. പവര്‍ പ്ലേയില്‍ ഇന്ന് ഭുവി ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.
ചെന്നൈക്ക് ആദ്യ മൂന്ന് കളികളിലും നിര്‍ണായക മുന്നേറ്റം നല്‍കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഇന്നു കളിക്കാനില്ല എന്നത് നഷ്ടമാണ്. മുന്‍നിര ബാറ്റിങ് പ്രത്യേകിച്ച് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് മികവിലേക്ക് എത്താതാണ് അവര്‍ക്ക് വേവലാതിയാകുന്നത്.
അതേസമയം വെറ്ററന്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, എംഎസ് ധോനി എന്നിവര്‍ മികവോടെ ബാറ്റ് വീശുന്നത് ആശ്വാസമാകുന്നു. മുസ്തഫിസുറിന്റെ അഭാവം ടീം എങ്ങനെ മറികടക്കുമെന്നു കണ്ടറിയണം. മൂന്നാം മത്സരത്തിലാണ് ഈ സീസണില്‍ ആദ്യമായി ധോനി കളിക്കാനിറങ്ങിയത്. ടീമിനെ ജയിപ്പിക്കാനയില്ലെങ്കിലും തല 16 പന്തില്‍ 37 റണ്‍സ് വാരി പഴയ കാലത്തിന്റെ വീര്യം തന്നില്‍ കെട്ടിട്ടില്ലെന്നു തെളിയിച്ചതാണ് അവര്‍ക്ക് കിട്ടിയ ബോണസ്. ഇരു ടീമുകളില്‍ ആരാകും വിജയ വഴിയിലേക്ക് തിരിച്ചെത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates