പോണ്ടിങിന്റെ 'പരാതി'ക്ക് പരിഹാരം പാക് സൂപ്പര്‍ ലീഗ് തന്നെ! ബാബറിനൊപ്പം കളിച്ച മിച്ചല്‍ ഓവന്‍ പഞ്ചാബ് കിങ്‌സില്‍

പരിക്കേറ്റ് പുറത്തായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനു പകരമാണ് ഓസീസ് ഓള്‍ റൗണ്ടര്‍ ടീമിലെത്തുന്നത്
Punjab Kings Sign Babar Azam's PSL Teammate
മിച്ചൽ ഓവൻഎക്സ്
Updated on
1 min read

മൊഹാലി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിലവില്‍ നടക്കുന്നതിനാല്‍ പകരം താരങ്ങളെ കിട്ടാനില്ലെന്നായിരുന്നു പഞ്ചാബ് കിങ്‌സ് പരിശീലകന്‍ റിക്കി പോണ്ടിങിന്റെ പരാതി. എന്നാല്‍ ഇപ്പോള്‍ പിഎസ്എല്ലില്‍ നിന്നു തന്നെ ഒരു താരം പഞ്ചാബ് പാളയത്തില്‍ എത്തുകയാണ്. ഓസീസ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ ഓവനാണ് പഞ്ചാബ് ടീമില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പകരക്കാരനായി എത്തുന്നത്.

ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി നില്‍ക്കുന്ന പഞ്ചാബ് കിങ്‌സിനു കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ നഷ്ടമായത്. കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിനു ഐപിഎല്‍ കളിക്കാന്‍ സാധിക്കില്ല. പിന്നാലെ പകരക്കാരെ അന്വേഷിക്കുകയായിരുന്നു പഞ്ചാബ്.

മുന്‍ പാക് നായകന്‍ ബാബര്‍ അസമിന്റെ സഹ താരമായി പെഷവാര്‍ സാല്‍മിയിലാണ് മിച്ചല്‍ കളിച്ചിരുന്നത്. 3 കോടി രൂപയ്ക്കാണ് മിച്ചല്‍ ഓവനെ പഞ്ചാബ് ടീം സ്വന്തമാക്കിയത്.

പാക് ലീഗിനു മുന്‍പ് താരം ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ കളിച്ചിരുന്നു. ഇത്തവണത്തെ ബിഗ് ബാഷ് ലീഗിലെ ടപ് സ്‌കോററാണ് ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍ താരമായ മിച്ചല്‍ ഓവന്‍. 200 സ്‌ട്രൈക്ക് റേറ്റില്‍ 452 റണ്‍സാണ് താരം അടിച്ചത്. ടീമിനെ കന്നി കിരീട നേട്ടത്തിലേക്ക് നയിക്കാനും താരത്തിനു സാധിച്ചു.

34 ടി20 മത്സരങ്ങള്‍ കളിച്ച മിച്ചല്‍ ഓവന്‍ 646 റണ്‍സ് നേടിയിട്ടുണ്ട്. 2 സെഞ്ച്വറികളും താരത്തിനുണ്ട്. 108 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പിഎസ്എല്‍ പോരാട്ടങ്ങള്‍ അവസാനിക്കുന്നതോടെ താരം പഞ്ചാബ് ടീമില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com