IPL 2025- 4 വിക്കറ്റുകള്‍ വീഴ്ത്തി ശാര്‍ദുല്‍ ഠാക്കൂര്‍; അനികേതിന്റെ തീപ്പൊരി ബാറ്റിങ്; ലഖ്‌നൗവിന് ജയിക്കാന്‍ 191 റണ്‍സ്

തുടരെ രണ്ടാം പോരിലും ഒറ്റ ഓവറില്‍ രണ്ട് പേരെ മടക്കി ശാര്‍ദുല്‍
IPL 2025- Fellow players congratulate Shardul Thakur
ശാർദുൽ ഠാക്കൂറിനെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ എക്സ്
Updated on: 
1 min read

ഹൈദരാബാദ്: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു മുന്നില്‍ 191 റണ്‍സ് വിജയ ലക്ഷ്യം വച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് ചേര്‍ത്തു.

ഓപ്പണര്‍ ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെയ്ന്റിച് ക്ലാസന്‍, അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് എന്നിവരുടെ വെടിക്കെട്ടാണ് അവരെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഹെഡ് 3 സിക്‌സും 5 ഫോറും സഹിതം 28 പന്തില്‍ 47 റണ്‍സെടുത്തു. നിതീഷ് 28 പന്തില്‍ 32 റണ്‍സടിച്ചു. ക്ലാസന്‍ 17 പന്തില്‍ 26 റണ്‍സ് കണ്ടെത്തി. അനികേതാണ് തീപ്പൊരിയായത്. താരം 13 പന്തില്‍ 5 സിക്‌സുകള്‍ സഹിതം 36 റണ്‍സ് വാരി. കമ്മിന്‍സ് 4 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 18 റണ്‍സും അടിച്ചെടുത്തു.

ലഖ്‌നൗവിന്റെ ഭാഗ്യമായി മാറുകയാണ് ശാര്‍ദുല്‍ ഠാക്കൂര്‍. ഇത്തവണയും താരം തുടക്കത്തില്‍ ഒരോവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിക്കാരന്‍ ഇഷാന്‍ കിഷനെ ശാര്‍ദുല്‍ ഗോള്‍ഡന്‍ ഡക്കില്‍ മടക്കി. താരം മത്സരത്തില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. അവേശ് ഖാന്‍, ദിഗ്വേഷ് രതി, രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com