

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയിപ്പിച്ചത്് സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറിയും ബൗളിങില്‍ അകീല്‍ ഹുസൈന്‍ പുറത്തെടുത്ത സ്പിന്‍ മികവുമായിരുന്നു. വിക്കറ്റ് വീഴ്ത്തിയപ്പോഴെല്ലാം അകീല്‍ മുഖം പൊത്തിയാണ് നേട്ടം ആഘോഷിച്ചത്. സമാന രീതിയില്‍ തന്നെയാണ് സിഎസ്‌കെയുടെ മറ്റൊരു സ്പിന്നറായ നൂര്‍ അഹമ്മദ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇപ്പോള്‍ മാസ്‌ക് സെലിബ്രേഷന്റെ പിന്നിലെ രഹസ്യം തിരയുകയാണ് ആരാധകര്‍.
ലോകത്ത് ഫുട്‌ബോളിലടക്കം താരങ്ങള്‍ വ്യത്യസ്തമായ രീതികളില്‍ തങ്ങളുടെ നേട്ടം ആഘോഷിക്കാറുണ്ട്. അത്തരത്തില്‍ തന്റേതായ രീതിയിലുള്ള ആഘോഷമാണിതെന്നു മാസ്‌ക് ധരിക്കുന്നതു പോലെ കൈവച്ച് ആഘോഷിക്കുന്നതിനെക്കുറിച്ച് അകീല്‍ വിവരിച്ചു. താന്‍ സ്വന്തമായി കണ്ടെത്തിയതാണ് ഈ മാസ്‌ക് സെലിബ്രേഷനെന്നും അകീല്‍ പറയുന്നു. മത്സരത്തിനിടെ അകീല്‍ മുഖം പൊത്തി വിക്കറ്റ് ആഘോഷിച്ചപ്പോള്‍ സഞ്ജു സാംസണും സമാന രീതിയില്‍ മുഖം പൊത്തി ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്.
കളിയില്‍ ഇംപ്കാട് സബ് ട്വിസ്റ്റ്
മത്സരത്തില്‍ സഞ്ജു ഒഴികെയുള്ള ചെന്നൈ ബാറ്റര്‍മാര്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പ്രശാന്ത് വീറിനെയാണ് ഇംപാക്ട് സബായി ഇറക്കാന്‍ സിഎസ്‌കെ ആദ്യം തീരുമാനിച്ചത്. എന്നാല്‍ കാര്‍ത്തിക് ശര്‍മ കൂടി ഔട്ടായതോടെ പൊടുന്നനെ ചെന്നൈ തീരുമാനം മാറ്റി അകീലിനെ ഇംപാക്ട് സബാക്കി. താരം സഞ്ജുവിനൊപ്പം പുറത്താകാതെ നിന്നു.
പിന്നീട് ബൗളിങില്‍ 4 ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി അകീല്‍ 4 വിക്കറ്റെടുത്തു മുംബൈയുടെ തകര്‍ച്ച അതിവേഗത്തിലാക്കി. മുംബൈ 208 റണ്‍സ് കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്തപ്പോള്‍ ആദ്യ ഓവര്‍ എറിഞ്ഞത് അകീലായിരുന്നു. രണ്ടാം പന്തില്‍ തന്നെ താരം സിക്‌സ് വഴങ്ങിയെങ്കിലും ഈ ഓവറിലെ അവസാന പന്തില്‍ അകീല്‍ ഡാനിഷ് മലെവാറിനെ മടക്കി മുംബൈയെ പ്രഹരിച്ചു. പിന്നീട് നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ കൂടി താരം പിഴുതു. ടി20 ഫോര്‍മാറ്റില്‍ ഇത് ആറാം തവണയാണ് അകീല്‍ 4 വിക്കറ്റുകള്‍ വീഴ്ത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates