ഡല്‍ഹിക്ക് ജയം വേണം; ടോസ് നേടി പഞ്ചാബിനെതിരെ ബാറ്റിങ് എടുത്തു

ഇരു ടീമുകളും ഇലവനില്‍ മാറ്റത്തിനു മുതിരാതെയാണ് ഇറങ്ങുന്നത്
delhi capitals win toss opt to bat against punjab kings
IPL 2026x
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടാനിറങ്ങുന്നു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 3.30 മുതലാണ് പോരാട്ടം. ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ഇലവനില്‍ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.

ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പഞ്ചാബ്. സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റതോടെ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് ടീം ഇപ്പോള്‍.

ബാറ്റിങ് നിരയ്ക്ക് വേണ്ട രീതിയില്‍ തിളങ്ങാന്‍ കഴിയാത്തതാണ് ഡല്‍ഹിയുടെ പ്രധാന പ്രശ്നം. കെഎല്‍ രാഹുലും സ്റ്റബ്സും മികച്ച രീതിയില്‍ കളിക്കുന്നുണ്ടെങ്കിലും മറ്റ് ബാറ്റര്‍മാര്‍ തിളങ്ങാത്തത് ടീമിന്റെ ടോട്ടല്‍ സ്‌കോറിനെ ബാധിക്കുന്നുണ്ട്.

delhi capitals win toss opt to bat against punjab kings
ഓര്‍മയില്ലേ തന്മയ് ശ്രീവാസ്തവയെ? മുന്‍ പഞ്ചാബ് താരം വീണ്ടും ഐപിഎല്ലില്‍ അരങ്ങേറുന്നു; ഇത്തവണ കളിക്കാരനല്ല!

ബൗളിങില്‍ ലുന്‍ഗി എന്‍ഗിഡി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍, സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും ഇതുവരെ ബൗളിങ്ങില്‍ സ്ഥിരത കണ്ടെത്താന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം.

അതേ സമയം, ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമെന്ന് പഞ്ചാബ് കിങ്സ് പുറത്തെടുക്കുന്നത്. ഈ സീസണില്‍ ഇതുവരെ തോല്‍വിയറിയാതെ ആണ് ടീം മുന്നേറുന്നത്. അര്‍ഷ്ദീപ് സിങ് ഫോമിലേക്ക് മടങ്ങി വന്നതോടെ ടീമിന്റെ ആത്മവിശ്വാസം കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. പഞ്ചാബിന്റെ യുവതാരം പ്രിയാംശ് ആര്യയുടെ ഇന്നും മിന്നും പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

delhi capitals win toss opt to bat against punjab kings
വൈഭവും തൂക്കും 'ഹെലികോപ്റ്റര്‍ ഷോട്ട്', 15കാരന്റെ 'ധോനി മോഡ്'! (വിഡിയോ)
Summary

IPL 2026, punjab kings: delhi capitals are in dire need of some momentum after a crushing loss to SRH in their previous match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com