തോറ്റ്, തോറ്റ് മതിയായി... ജയ വഴി തേടി മുംബൈ; ​ടോസ് ​ഗുജറാത്തിന്

മുംബൈ ഇന്ത്യൻസ് ​ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം
IPL 2026
IPL 2026x
Updated on
1 min read

അഹമ്മദാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്- ​ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം അൽപ്പ സമയത്തിനുള്ളിൽ. ടോസ് നേടി ​ഗുജറാത്ത് ടൈറ്റൻസ് ബൗളിങ് എടുത്തു. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സീസണിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് ടൈറ്റന്‍സിന്റെ സമ്പാദ്യം. എന്നാൽ കളിച്ച അഞ്ച് മത്സരങ്ങളിൽ 4 എണ്ണത്തിലും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.

മുംബൈ ടീമിൽ അടിമുടി പ്രശ്‍നങ്ങളാണ്. ബാറ്റിങ് നിരയ്ക്ക് ഇത് വരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞിട്ടില്ല. ചില മത്സരങ്ങളിൽ മാത്രമാണ് സൂര്യകുമാർ യാദവ് തിളങ്ങുന്നത്. തിലക് വർമ്മയ്ക്ക് ഇതുവരെ ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

IPL 2026
ചേട്ടൻ യുഎഇ താരം; പേസറായി തുടങ്ങി ലെ​ഗ് സ്പിന്നിലെത്തി; രാജസ്ഥാൻ കണ്ടെത്തിയ മറ്റൊരു യുവ പ്രതിഭ; ആരാണ് യഷ്‍രാജ് പുഞ്ജ?

ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. പക്ഷെ, താരത്തിനും ഇതുവരെ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. പവർപ്ലേയിൽ ബാറ്റിങിലും ബൗളിങിലും ആധിപത്യം സ്ഥാപിക്കാനാകാത്തതും ടീമിന് വലിയ തിരിച്ചടിയാണ്.

ജസ്പ്രിത് ബുംറ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും സീസണിൽ ഇതുവരെ വിക്കറ്റ് നേടിയിട്ടില്ല. ശാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹർ എന്നിവരുടെ ബൗളിങിൽ പരാജയമായി മാറുന്നത് ബുംറയുടെ സമ്മർദ്ദം വർധിപ്പിക്കുന്നു.

IPL 2026
''ഐപിഎൽ ക്ലബ് ഉടമകൾ 'കൂടോത്രം' ചെയ്യാറുണ്ട്''; തെളിവുകൾ പുറത്ത് വിടുമെന്ന് ലളിത് മോദി
Summary

IPL 2026: mumbai indians have lost four matches on the bounce and will be looking to make a comeback against gujarat titans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com