1, 2, 3...6,7... ഒന്നാം ഓവര്‍ ഇന്ന് തീരില്ലേ? 'ലക്കും ലഗാനുമില്ലാതെ' ആര്‍ച്ചര്‍; എറിഞ്ഞത് 11 പന്തുകള്‍!

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ഒന്നാം ഓവറില്‍ വഴങ്ങിയത് 18 റണ്‍സ്
Jofra Archer bowling
Jofra Archerx
Updated on
1 min read

ജയ്പുര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പ്രീമിയര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ തന്നെ എറിഞ്ഞത് 11 പന്തുകള്‍! ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഓവറില്‍ തന്നെ ആര്‍ച്ചര്‍ വിട്ടുകൊടുത്തത് 18 റണ്‍സ്. നാല് വൈഡും ഒരു നോബോളുമാണ് താരം ആദ്യ ഓവറില്‍ തന്നെ വഴങ്ങിയത്.

ഒന്നാം ഓവറിലെ ആദ്യ പന്ത് തന്നെ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍ ഫോറടിച്ചാണ് ആര്‍ച്ചറെ വരവേറ്റത്. പിന്നാലെ രണ്ടാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ രണ്ടാം പന്തില്‍ റണ്ണില്ല. മൂന്നാം പന്ത് നോ ബോളായി. പിന്നാലെ എറിഞ്ഞ മൂന്ന് പന്തുകളും വൈഡ്. അടുത്ത നാല് പന്തുകള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ താരം എറിഞ്ഞ് ഈ ഓവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ലക്കും ലഗാനുമില്ലാത്ത താരത്തിന്റെ ആദ്യ ഓവര്‍ കണ്ട് ആരാധകരും കമന്റേറ്റര്‍മാരും തലയില്‍ കൈവച്ചു പോയി. ലൈനും ലെങ്തും ഇല്ലാതെ എറിഞ്ഞ ആര്‍ച്ചറുടെ നോബോള്‍, ക്രീസില്‍ നിന്നു കാല്‍ ഏറെ മുന്നിലെത്തിയതോടെയാണ് പിറന്നത്.

Jofra Archer bowling
പഞ്ചാബിനെ വെട്ടി ഹൈദരാബാദ്; തുടർ ജയങ്ങളുമായി കൊല്‍ക്കത്ത... ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ

റെക്കോര്‍ഡ് ഓവര്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും നീളമുള്ള ഓവറിന്റെ റെക്കോര്‍ഡിനൊപ്പം ആര്‍ച്ചറുടെ പ്രകടനവുമെത്തി. അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ ഠാക്കൂര്‍, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, മുഹമ്മദ് സിറാജ് എന്നിവരും ഒരോവറില്‍ 11 പന്തുകള്‍ നേരത്തെ എറിഞ്ഞിട്ടുണ്ട്.

അതേസമയം ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ പന്തെറിയുന്നതിനിടെയാണ് നാണക്കേടിന്റെ റെക്കോര്‍ഡില്‍ ആര്‍ച്ചറും എത്തിയത്. 10 മത്സരങ്ങളില്‍ നിന്നു ആര്‍ച്ചര്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 8.62 ആണ് ആവറേജ്. ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് താരം ഇത്തവണ പുറത്തെടുത്തത്.

Jofra Archer bowling
രോഹിതിന്റെ 3.25 കോടിയുടെ വാച്ച് തട്ടിയെടുക്കാൻ ശ്രമം? ദേഷ്യപ്പെട്ട് താരം (വിഡിയോ)
Summary

IPL 2026: Rajasthan Royals' Jofra Archer delivered perhaps his worst over in Indian Premier League this season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com