ഹര്‍ദിക് ഇല്ല, മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് സൂര്യകുമാര്‍ യാദവ്

ഐപിഎല്ലില്‍ ഇന്ന് ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് നേര്‍ക്കുനേര്‍
Suryakumar Yadav Axar Patel
IPL 2026x
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിക്കുന്ന സൂര്യകുമാര്‍ യാദവ്. ഹര്‍ദിക് പാണ്ഡ്യയ്ക്കു വിശ്രമം നല്‍കിയാണ് സൂര്യയെ നായകനാക്കിയത്. ഹര്‍ദികിനു സുഖമില്ലെന്നാണ് ടീം വ്യക്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയച്ചു. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ദീപക് ചഹര്‍ ടീമിലെത്തി.

Suryakumar Yadav Axar Patel
'കുഴപ്പങ്ങളില്‍ ചാടും, സഞ്ജുവിനോട് ആ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു'

ട്രെന്റ് ബോള്‍ട്ടിനു പകരം ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ കോര്‍ബിന്‍ ബോഷും പ്ലെയിങ് ഇലവനില്‍ എത്തി. എഎം ഗസന്‍ഫാറിനു പകരം സ്പിന്നറായി ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നറും പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. കൊല്‍ക്കത്തെ നൈറ്റ്‌റൈഡേഴ്‌സിനെതിരായ ആദ്യ പോരാട്ടത്തില്‍ സാന്റ്‌നര്‍ കളിച്ചിരുന്നില്ല. പിന്നീടാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്.

Suryakumar Yadav Axar Patel
'സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നു'; പ്രതികരണവുമായി മുന്‍ താരങ്ങള്‍
Summary

IPL 2026: Hardik Pandya has been rested for Mumbai Indians against the Delhi Capitals. Suryakumar Yadav will lead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com