ഹിറ്റ്മാന്‍ 84, റികല്‍ടന്‍ 83; 65 പന്തില്‍ 143 റണ്‍സ്! മുംബൈ ജയ വഴിയില്‍

ലഖ്‌നൗവിനെ 6 വിക്കറ്റിന് വീഴ്ത്തി
IPL 2026
IPL 2026x
Updated on
2 min read

വാംഖഡെ: ഐപിഎല്ലില്‍ മികച്ച സ്‌കോറുയര്‍ത്തിയിട്ടും രക്ഷയില്ലാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. തോല്‍വികളുമായി നട്ടം തിരിഞ്ഞ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗവിനെ വീഴ്ത്തി ആശ്വാസ വഴിയില്‍ തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്നു ചില മത്സരങ്ങള്‍ നഷ്ടമായ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇംപാക്ട് പ്ലെയറായി ബാറ്റിങിനെത്തി മുംബൈക്ക് മികച്ച തുടക്കം നല്‍കി. ഒപ്പം സഹ ഓപ്പണര്‍ റിയാല്‍ റിക്കല്‍ടനും തിളങ്ങി. ഇരുവരും ചേര്‍ന്നു നല്‍കിയ അടിത്തറയില്‍ പിടിച്ചാണ് മുംബൈ ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് തൂക്കി. മുംബൈ 18.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്താണ് ജയ വഴിയിലെത്തിയത്. 6 വിക്കറ്റിനാണ് മുംബൈ ജയിച്ചു കയറിയത്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

റിയാന്‍ റിക്കല്‍ടന്‍ 32 പന്തില്‍ 8 സിക്‌സും 6 ഫോറും സഹിതം 83 റണ്‍സ് വാരി. രോഹിത് 44 പന്തില്‍ 7 സിക്‌സും 6 ഫോറും സഹിതം 84 റണ്‍സും അടിച്ചെടുത്തു. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 10.5 ഓവറില്‍ 143 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

IPL 2026
പറത്തിയത് 8 സിക്‌സുകള്‍; ഒടുവില്‍ പൂരാന്‍ തിളങ്ങി; മികച്ച സ്‌കോര്‍ ഉയര്‍ത്തി ലഖ്‌നൗ

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയെ നയിച്ചത്. താരം പക്ഷേ ബാറ്റിങില്‍ പരാജയപ്പെട്ടു. സൂര്യ 12 റണ്‍സും തിലക് വര്‍മ 11 റണ്‍സുമായും മടങ്ങി.

അഞ്ചാമനായി ക്രീസിലെത്തിയ നമാന്‍ ധിര്‍ 11 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഒപ്പം 4 പന്തില്‍ ഒരു സിക്‌സടക്കം 10 റണ്‍സെടുത്തു പുറത്താകാതെ നിന്നു വില്‍ ജാക്‌സും ചേര്‍ന്നു കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.

IPL 2026
പഞ്ചാബ് കിങ്‌സിന് രണ്ടാം തോല്‍വി; ഗുജറാത്തിന് നാല് വിക്കറ്റ് ജയം

നേരത്തെ ഈ സീസണില്‍ ഇതുവരെ ഫോമിലെത്താതെ നിന്ന നിക്കോളാസ് പൂരാന്‍ ആദ്യമായി മികവിലേക്കുയര്‍ന്നതോടെയാണ് ലഖ്‌നൗ മികച്ച സ്‌കോറുയര്‍ത്തിയത്. പൂരാന്‍ 8 സിക്‌സും ഒരു ഫോറും സഹിതം 21 പന്തില്‍ 63 റണ്‍സ് തൂക്കി.

ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 25 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 44 റണ്‍സെടുത്തു പൂരാനെ പിന്തുണച്ചു. സഹ ഓപ്പണര്‍ ജോഷ് ഇംഗ്ലിസ് (13), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (15), അക്ഷത് രഘുവംശി (11) എന്നിവര്‍ക്കു തിളങ്ങാനായില്ല.

പിന്നീട് ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രം (പുറത്താകാതെ 25 പന്തില്‍ 31 റണ്‍സ്), ഹിമ്മത് സിങ് (പുറത്താകാതെ 31 പന്തില്‍ 40 റണ്‍സ്) എന്നിവര്‍ ചേര്‍ന്നു പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിച്ചു. ഹിമ്മത് 2 വീതം സിക്‌സും ഫോറും തൂക്കി.

കോര്‍ബിന്‍ ബോഷ് മുംബൈക്കായി 2 വിക്കറ്റെടുത്തു. ഗസ്‌നാഫര്‍, വില്‍ ജാക്‌സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026
'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ
Summary

IPL 2026: Mumbai Indians beat Lucknow Super Giants by 6 wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com