ആരവങ്ങള്‍ക്ക് ആ '11 സീറ്റുകള്‍' നിശബ്ദ സാക്ഷികളാകും; ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു
M Chinnaswamy Stadium
IPL 2026x
Updated on
1 min read

ബംഗളൂരു: കഴിഞ്ഞ സീസണിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു പിന്നാലെ നേരിടേണ്ടി വന്ന വിലക്ക് മാറി ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം വീണ്ടും ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പിന്നാലെ സ്റ്റേഡിയത്തിനു വിലക്കും വന്നു. അതിനു ശേഷം ഇടവേളകള്‍ക്കു ശേഷമാണ് ചിന്നസ്വാമിയില്‍ വീണ്ടും പോരാട്ടം ആരംഭിക്കുന്നത്.

ഇപ്പോഴിതാ ശ്രദ്ധേയമായൊരു പ്രഖ്യാപനവുമായി ആര്‍സിബി മാനേജ്‌മെന്റ് രംഗത്തെത്തി. ഈ സീസണില്‍ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന എല്ലാ ഐപിഎല്‍ പോരാട്ടങ്ങളിലും സ്‌റ്റേഡിയത്തില്‍ 11 സീറ്റുകള്‍ ഒഴിച്ചിടും. വിക്ടറി പരേഡിനിടെ ജീവന്‍ നഷ്ടമായ 11 ആരാധകരുടെ സ്മരണയ്ക്കായാണ് സീറ്റുകള്‍ ഒഴിച്ചിടുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂള്‍ അവരുടെ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഹില്‍സ്ബറോ സ്മരകം സ്ഥാപിച്ചിട്ടുണ്ട്. സമാന രീതിയിലുള്ള ആദരമാണ് ആര്‍സിബി ടീം ജീവന്‍ നഷ്ടമായ 11 ആരാധകര്‍ക്ക് നല്‍കുന്നത്. 1989 ഏപ്രില്‍ 15ന് ഇംഗ്ലണ്ടിലെ സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിലുള്ള ഹില്‍സ്ബറോ സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി ആരാധകര്‍ മരിച്ചിരുന്നു. അവരുടെ സ്മരണയ്ക്കായാണ് ലിവര്‍പൂള്‍ സ്മാരകം നിര്‍മിച്ചത്.

M Chinnaswamy Stadium
'പാകിസ്ഥാനിൽ കുഴപ്പങ്ങൾ ഒന്നുമില്ല'; പിഎസ്എല്ലിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് താരങ്ങൾക്ക് അനുമതി

18 സീസണുകള്‍ കാത്തിരുന്നു ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം കന്നി ഐപിഎല്‍ കിരീടം കഴിഞ്ഞ സീസണിലാണ് ആദ്യമായി സ്വന്തമാക്കിയത്. ടീം അത് വന്‍ ആഘോഷമാക്കുകയും ചെയ്തു. പിന്നാലെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിക്ടറി പരേഡും നടത്താന്‍ തീരുമാനിച്ചു. പതിനായിരങ്ങളാണ് അന്ന് അവിടെ തടിച്ചു കൂടിയത്.

എന്നാല്‍ ആഘോഷം അതിവേഗമാണ് ദുരന്തമായി മാറിയത്. ആരാധകരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ തിക്കും തിരക്കുമുണ്ടായി 11 പേരുടെ ജീവന്‍ പൊലിഞ്ഞു. ജൂണ്‍ നാലിനായിരുന്നു നടുക്കുന്ന സംഭവം.

M Chinnaswamy Stadium
'പീഡനക്കേസ് പ്രതി ടീമിൽ വേണ്ട'; സൂപ്പർ താരത്തെ ഒഴിവാക്കിയെന്ന് ആർസിബി
Summary

M Chinnaswamy Stadium prepares to host its first IPL 2026 match since the tragic events of last summer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com