'ഹിറ്റ്മാന്‍ മോഡ്'! നെറ്റ്‌സില്‍ കൂറ്റന്‍ സിക്‌സുകള്‍ പറത്തി രോഹിത് ശര്‍മ (വിഡിയോ)

മുന്‍ നായകന്‍ പരിക്കു മാറി തിരിച്ചെത്തുന്നത് മുംബൈ ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
Rohit Sharma training
Rohit Sharmax
Updated on
1 min read

മുംബൈ: ഐപിഎല്ലില്‍ ഒരു ജയം മാത്രമായി മുംബൈ ഇന്ത്യന്‍സ് വലിയ തിരിച്ചടികളിലൂടെയാണ് കടന്നു പോകുന്നത്. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ടീം. ഇന്ന് അവര്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ആശ്വാസം നല്‍കില്ല.

അഞ്ചില്‍ നാല് മത്സരങ്ങളും തോറ്റു നില്‍ക്കുന്ന അവര്‍ക്ക് രോഹിത് ശര്‍മ ഇലവനില്‍ തിരിച്ചെത്തുന്നത് ആശ്വാസം നല്‍കും. താരം ഇന്ന് ഇംപാക്ട് പ്ലെയറായി ബാറ്റ് ചെയ്യാന്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ മത്സരങ്ങള്‍ താരം കളിച്ചിരുന്നില്ല.

ഇപ്പോള്‍ രോഹിതിന്റെ നെറ്റ്‌സിലെ പരിശീലന വിഡിയോ പുറത്തു വന്നിട്ടുണ്ട്. രോഹിത് ഹിറ്റ്മാന്‍ മോഡില്‍ ബാറ്റ് ചെയ്യുന്നതാണ് വിഡിയോ. കൂറ്റന്‍ സിക്‌സുകളാണ് താരം പരിശീലനത്തിനിടെ പറത്തിയത്. രോഹിത് കൃത്യതയും മികവും സമം ചേര്‍ത്ത ഷോട്ടുകള്‍ ആരാധകരെ സംബന്ധിച്ചു പ്രതീക്ഷ നല്‍കുന്നത്.

Rohit Sharma training
ബാബര്‍ അസം സെഞ്ച്വറി നേടി, 783 ദിവസങ്ങള്‍ക്ക് ശേഷം!

രോഹിത് ശര്‍മ നെറ്റ്‌സില്‍ പരിശീലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചു മെഡിക്കല്‍ സംഘവും പരിശീലകന്‍ മഹേല ജയവര്‍ധനെയും നിരീക്ഷിക്കുന്നുണ്ടെന്നും മുംബൈ ടീം അറിയിച്ചു.

കഴിഞ്ഞ കളിയില്‍ റിയാന്‍ റിക്കല്‍ടനൊപ്പം ക്വിന്റന്‍ ഡി കോക്കാണ് രോഹിതിനു പകരം ഓപ്പണ്‍ ചെയ്തത്. താരം സെഞ്ച്വറി നേടിയിരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ക്വിന്റന്‍ കോക്ക് 112 റണ്‍സാണ് അടിച്ചത്.

രോഹിത് ഈ സീസണില്‍ മികച്ച രീതിയിലാണ് തുടങ്ങിയത്. മുംബൈ 2012നു ശേഷം ആദ്യമായി ഐപിഎല്ലിലെ തങ്ങളുടെ ഉദ്ഘാടന മത്സരം ജയിച്ചിരുന്നു. ആ മത്സരത്തില്‍ രോഹിത് 81 റണ്‍സടിച്ചു. പിന്നീട് 9, 8, 37 എന്നിങനെയാണ് താരം സ്‌കോറുകള്‍ നേടിയത്. ഇന്ന് റിക്കല്‍ടനും പകരം രോഹിതും ക്വിന്‍ ഡി കോക്കും ചേര്‍ന്നായിരിക്കും മുംബൈക്കായി ഇന്നിങ്‌സ് തുറക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Rohit Sharma training
2023ന് ശേഷം ടീമില്‍ പോലും ഇല്ല... അടുത്ത ഇന്ത്യ ടി20 ക്യാപ്റ്റന്‍ ആ താരം! ​സമ്മതം മൂളി ​ഗംഭീറും
Summary

IPL 2026: Rohit Sharma returned to nets ahead of Mumbai Indians clash with Gujarat Titans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com