വീണ്ടും നിരാശപ്പെടുത്തി സഞ്ജു; 7 റണ്‍സെടുത്ത് പുറത്ത്

ചെന്നൈ സൂപ്പര്‍ കിങ്‌സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം
Chennai Super Kings' Sanju Samson plays a shot during an Indian Premier League
Sanju Samsonpti
Updated on
1 min read

ചെന്നൈ: ഐപിഎല്ലില്‍ തുടരെ രണ്ടാം പോരാട്ടത്തിലും ബാറ്റിങില്‍ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ചെന്നൈക്കായി ഓപ്പണിങ് എത്തിയ സഞ്ജു 7 പന്തില്‍ 7 റണ്‍സുമായി മടങ്ങി.

ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷോട്ടിനു ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. സേവ്യ ബാര്‍ട്‌ലെറ്റിനാണ് വിക്കറ്റ്.

Chennai Super Kings' Sanju Samson plays a shot during an Indian Premier League
ചെപ്പോക്കിൽ 'കിങ്സ്' പോരാട്ടം; ആദ്യ ജയം തേടി ചെന്നൈ

സ്‌കോര്‍ 14ല്‍ നില്‍ക്കെയാണ് സഞ്ജു പുറത്തായത്. ഒരു ഫോറടിച്ച് ആത്മവിശ്വാസത്തോടെ നില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ മടക്കം.

Chennai Super Kings' Sanju Samson plays a shot during an Indian Premier League
കളി കഴിഞ്ഞ് താരങ്ങളെല്ലാം​ ​ഗ്രൗണ്ട് വിട്ടു; ഒറ്റയ്ക്ക് ഡ​ഗൗട്ടിലെ മാലിന്യങ്ങൾ നീക്കി മാത്യു ഹെയ്ഡൻ (വിഡിയോ)
Summary

IPL 2026, Sanju Samson: After an opening loss, Chennai Super Kings look to a packed Chepauk for a lift

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com