ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രജത് പടിദാര്‍; രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 210

അവസാന ഓവറില്‍ തകര്‍ത്തടിച്ച ഇംപാക്റ്റ് പ്ലെയര്‍ വെങ്കടേഷ് അയ്യരാണ് ആര്‍സിബി സ്‌കോര്‍ 201-ല്‍ എത്തിച്ചത്.
 Rajat Patidar
Rajat PatidarCenter-Center-Bangalore
Updated on
1 min read

ഗുവാഹട്ടി: ക്യാപ്റ്റന്‍ രജത് പാടിദാറും വിരാട് കോ ഹ് ലിയും തിളങ്ങിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 202 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സെടുത്തത്.

 Rajat Patidar
ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ 'ലൈവ്' ഇല്ല? സംപ്രേഷണത്തിൽ അനിശ്ചിതത്വം

40 പന്തില്‍ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാടിദാറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷമായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് - ദേവ്ദത്ത് സഖ്യം 17 പന്തില്‍ നിന്ന് 45 റണ്‍സ് ചേര്‍ത്തതോടെ ആര്‍സിബി സ്‌കോര്‍ കുതിച്ചു. 14 റണ്‍സെടുത്ത പടിക്കല്‍ മൂന്നാം ഓവറിലും കോഹ് ലി അഞ്ചാം ഓവറിലും പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി.

 Rajat Patidar
സ്റ്റേഡിയത്തിലെ അതേ ആവേശം അറിയാം; 'ഐപിഎൽ ഫാൻ പാർക്ക്' പുതുപ്പള്ളിയിലും!

ക്രുണാല്‍ പാണ്ഡ്യ (1), ജിതേഷ് ശര്‍മ (5), ടിം ഡേവിഡ് (13) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ആര്‍സിബി പരുങ്ങലിലായി. അവസരത്തിനൊത്ത് ബാറ്റ് ചെയ്ത പാടിദാര്‍ ശ്രദ്ധാപൂര്‍വം ബാറ്റ് വീശി. റൊമാരിയോ ഷെപ്പേര്‍ഡ് 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഇംപാക്റ്റ് പ്ലെയര്‍ വെങ്കടേഷ് അയ്യരാണ് ആര്‍സിബി സ്‌കോര്‍ 201-ല്‍ എത്തിച്ചത്. രണ്ട് സിക്സും ഒരു ഫോറുമടക്കം 29 റണ്‍സോടെ പുറത്താകാതെ നിന്നു. രാജസ്ഥാനായി ആര്‍ച്ചര്‍, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Summary

IPL 2026: Venkatesh Iyer, Rajat Patidarpower RCB to 201 for 8 against RR in Guwahati

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com