നിരാശപ്പെടുത്തി ബാറ്റര്‍മാര്‍, 155ല്‍ ഒതുങ്ങി ഗുജറാത്ത്; റോയല്‍ ചലഞ്ചേഴ്‌സിന് കുറഞ്ഞ വിജയലക്ഷ്യം

ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
IPL 2026:Gujarat limited to 55; Royal Challengers have a low target to win
IPL 2026
Updated on
1 min read

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് 156 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 155 റണ്‍സ് സ്‌കോര്‍ ചെയ്തത്. 37 പന്തില്‍ 50 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം മോശമായിരുന്നു. പവര്‍പ്ലേയില്‍ 45 റണ്‍സെടുക്കുന്നതിനിടെ ഗുജറാത്തിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (എട്ടു പന്തില്‍ 10), സായ് സുദര്‍ശന്‍ (12 പന്തില്‍ 12), നിഷാന്ത് സിദ്ദു (18 പന്തില്‍ 20), ജോസ് ബട്‌ലര്‍ (23 പന്തില്‍ 19) എന്നിവര്‍ പുറത്തായതോടെ 12.1 ഓവറില്‍ 73 റണ്‍സ് എന്ന നിലയിലായി.

വാഷിങ് ടണ്‍ സുന്ദര്‍ അര്‍ധ സെഞ്ച്വറിയോടെ പൊരുതി കളിച്ചെങ്കിലും 6 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ അര്‍ഷദ് ഖാന്‍ അല്ലാതെ മറ്റാര്‍ക്കും നല്ല ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല. തെവാത്തിയ(7),ഹോള്‍ഡര്‍(7), റാഷിദ് ഖാന്‍(7), റബാഡ(3) എന്നിങ്ങനെ വിക്കറ്റുകള്‍ വീണു.

Summary

IPL 2026:Gujarat limited to 55; Royal Challengers have a low target to win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com