കെകെആര്‍ ഒഴിവാക്കി, ടി20യില്‍ അതിവേഗം 400 വിക്കറ്റുകള്‍! ചരിത്ര നേട്ടവുമായി മുസ്തഫിസുര്‍ റഹ്മാന്‍

രംഗ്പുര്‍ റൈഡേഴ്‌സിനായി 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകള്‍ വീഴ്ത്തി
Mustafizur Rahman record
Mustafizur Rahmanx
Updated on
1 min read

ധാക്ക: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍. ടി20 ക്രിക്കറ്റില്‍ അതിവേഗം 400 വിക്കറ്റുകള്‍ വീഴ്ത്തുന്ന പേസറെന്ന റെക്കോര്‍ഡാണ് താരം സ്ഥാപിച്ചത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സിയാല്‍ഹെറ്റ് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ രംഗ്പുര്‍ റൈഡേഴ്‌സിനായി 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി താരം 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ടി20 ഫോര്‍മാറ്റില്‍ പുതിയ ചരിത്രം എഴുതിയത്. 315ാം മത്സരത്തിലാണ് 30കാരന്‍ ഇടംകൈയന്‍ പേസര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 315 മത്സരങ്ങളില്‍ നിന്നു 402 വിക്കറ്റുകള്‍ താരം വീഴ്ത്തി. ആറ് തവണ 4 വിക്കറ്റ് നേട്ടവും നാല് തവണ 5 വിക്കറ്റ് നേട്ടവുമുണ്ട്.

Mustafizur Rahman record
ഇന്ത്യയില്‍ കളിക്കാനാകില്ല; ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം: നിലപാടു കടുപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

കഴിഞ്ഞ ദിവസമാണ് ബിസിസിഐ നിര്‍ദേശത്തിനു പിന്നാലെ കെകെആര്‍ മുസ്തഫിസുറിനെ ഒഴിവാക്കിയത്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്നാണ് താരത്തെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ നിര്‍ദേശമുണ്ടായത്.

താരത്തെ ടീമില്‍നിന്നു റിലീസ് ചെയ്തതായാണ് കൊല്‍ക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താര ലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരോടു മത്സരിച്ചാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഇത്തവണ ഐപിഎല്ലില്‍ എത്തിയ ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുറായിരുന്നു. എന്നാല്‍ താരത്തിന്റെ വരവ് ഇത്തരത്തില്‍ അവസാനിക്കുകയും ചെയ്തു.

Mustafizur Rahman record
ബിസിസിഐ ആവശ്യപ്പെട്ടു; 9.2 കോടിക്ക് വിളിച്ചെടുത്ത മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
Summary

Bangladesh fast bowler Mustafizur Rahman scripted T20 history by becoming the fastest pacer to 400 wickets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com