അവസാന 19 പന്തില്‍ 70 റണ്‍സ്! ഒമാന് മുന്നില്‍ റണ്‍ മല തീര്‍ത്ത് അയര്‍ലന്‍ഡ്

ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍ 94, ഗരെത് ഡെല്‍നി 56, ജോര്‍ജ് ഡോക്ക്റെൽ 9 പന്തില്‍ 35
Ireland's Lorcan Tucker, left, George Dockrell, right, encourage each other as they bat during the T20 World Cup cricket match
ടക്കറും ‍‍ഡോക്ക്റെല്ലും ബാറ്റിങിനിടെ T20 World Cupap
Updated on
1 min read

കൊളംബോ: ഒമാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി അയര്‍ലന്‍ഡ്. നിശ്ചിത ഓവറില്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നേടി ഒമാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഈ തീരുമാനം ശരിയാണെന്നു തെളിഞ്ഞു. എന്നാല്‍ അവസാന ഓവറുകളില്‍ ഒമാന്റെ കൈയില്‍ കാര്യങ്ങള്‍ നിന്നില്ല.

അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ 64 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 താരങ്ങളെ നഷ്ടപ്പെട്ട സ്ഥിതിയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍, ഗരെത് ഡെല്‍നി എന്നിവരുടെ അര്‍ധ ശതകങ്ങളും ഏഴാമനായി എത്തി അതിവേഗം റണ്‍സടിച്ച ജോര്‍ജ് ഡോക്ക്‌റെലിന്റെ ബാറ്റിങും അയര്‍ലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. 17ാം ഓവറിലെ അഞ്ചാം പന്തില്‍ ഡെല്‍നി പുറത്താകുമ്പോള്‍ അയര്‍ലന്‍ഡ് സ്‌കോര്‍ 165 റണ്‍സെന്ന നിലയിലായിരുന്നു.

Ireland's Lorcan Tucker, left, George Dockrell, right, encourage each other as they bat during the T20 World Cup cricket match
ഓറഞ്ച് സംഘത്തെ വരിഞ്ഞു മുറുക്കി ഹര്‍മീതും ഷാല്‍വികും; 'ഓൾ റൗണ്ട്' യുഎസ്എ

പിന്നീടെത്തിയ ഡോക്ക്‌റെല്‍ കൊളംബോ മൈതാനത്തെ തീ പിടിപ്പിക്കുന്ന ബാറ്റിങ് പുറത്തെടുത്തു. താരം വെറും 9 പന്തില്‍ 5 സിക്‌സുകള്‍ സഹിതം 35 റണ്‍സ് വാരി. അവസാന 19 പന്തില്‍ അയര്‍ലന്‍ഡ് നേടിയത് 70 റണ്‍സ്!

ക്യാപ്റ്റന്‍ ടക്കര്‍ സെഞ്ച്വറി വക്കിലെത്തി. താരം 51 പന്തില്‍ 10 ഫോറും 4 സിക്‌സും സഹിതം 94 റണ്‍സ് അടിച്ചെടുത്തു. ഡെല്‍നി 30 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 56 റണ്‍സ് സ്വന്തമാക്കി. കളി അവസാനിക്കുമ്പോള്‍ ടക്കറും ഡോക്ക്‌റെലും പുറത്താകാതെ നിന്നു.

Ireland's Lorcan Tucker, left, George Dockrell, right, encourage each other as they bat during the T20 World Cup cricket match
സിംബാബ്‌വെ ഞെട്ടിച്ചു, തീര്‍ന്നില്ല; ഓസ്‌ട്രേലിയക്ക് നിര്‍ണായക താരത്തിന്റെ പരിക്ക് പുതിയ ആശങ്ക
Summary

ireland vs oman, T20 World Cup: Lorcan Tucker's whirlwind 94 has helped Ireland score 235 runs against Oman in Colombo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com