'ആ മാജിക്കല്‍ ഇന്‍ സ്വിങര്‍ വീണ്ടും! ഇര്‍ഫാന്‍ പഠാന്‍ റിട്ടേണ്‍സ്'- യൂനിസ് ഖാന്‍ ക്ലീന്‍ ബൗള്‍ഡ് (വീഡിയോ)

ഒരിക്കല്‍ കൂടി യൂനിസ് വീണു ഇര്‍ഫാന്റെ ഇന്‍ സ്വിങറില്‍
Irfan Pathan's magical inswinger
വീഡിയോ സ്ക്രീന്‍ ഷോട്ട്
Updated on
1 min read

ബിര്‍മിങ്ഹാം: 18 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് ഇതിഹാസം യൂനിസ് ഖാന്‍ ഒരിക്കല്‍ കൂടി കണ്ടു ആ ഇന്‍ സ്വിങര്‍ മാജിക്ക്. ഇന്ത്യന്‍ ഇതിഹാസ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ ഇന്‍ സ്വിങര്‍ പാകിസ്ഥാന്‍ നായകന്‍ യൂനിസ് ഖാന്റെ വിക്കറ്റെടുക്കുന്ന മനോഹര കാഴ്ചയ്ക്ക് ഒരിക്കല്‍ കൂടി ലോകം സാക്ഷിയായി. വേള്‍ഡ് ചാമ്പ്യന്‍ഷിപ് ലെജന്‍ഡ്‌സ് പോരാട്ടത്തിലാണ് ഓര്‍മകളിലേക്ക് മറ്റൊരു ഇന്ത്യ- പാക് പോരിന്റെ ത്രില്ലര്‍ നിമിഷങ്ങള്‍ സമ്മാനിച്ച ബൗളിങ് മികവിന്റെ പിറവി.

ഇര്‍ഫാന്റെ പന്ത് ഓണ്‍ സൈഡിലേക്ക് കളിക്കാനുള്ള യൂനിസിന്റെ ശ്രമം പാളി. കണ്ണടച്ചു തുറക്കും മുന്‍പ് ബാറ്റിനു പാഡിനും ഇടയിലൂടെ കടന്ന് പന്ത് കുറ്റിയിളക്കിയിരുന്നു. പിന്നില്‍ സ്റ്റംപ് വീണതിന്റെ ശബ്ദം മാത്രമേ യൂനിസ് കേട്ടുള്ളു. തിരിഞ്ഞു പോലും നോക്കാതെ പാക് നായകന്‍ ക്രീസ് വിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2006ല്‍ പാകിസ്ഥാനെതിരായ കറാച്ചി ടെസ്റ്റില്‍ ഇര്‍ഫാന്‍ പഠാന്‍ ഹാട്രിക്ക് വിക്കറ്റുകള്‍ നേടിയിരുന്നു. ആ പോരാട്ടത്തിന്റെ മിന്നും സ്മരണകള്‍ സമ്മാനിച്ചതായിരുന്നു ഈ വിക്കറ്റ് നേട്ടം. 18 വര്‍ഷം മുന്‍പ് ആ ഹാട്രിക്കിലെ രണ്ടാമത്തെ ഇര ഇതേ യൂനിസ് ഖാന്‍ തന്നെ. അന്നും പാക് ടീമിന്റെ നായകനും യൂനിസ് തന്നെ. ഇതിലും കടുത്തൊരു ഇന്‍ സ്വിങറില്‍ യൂനിസ് വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് മടങ്ങിയത്. അതുമാത്രാമാണ് ഈ രണ്ട് ഔട്ടുകളിലെ ഏക വ്യത്യാസം.

ഇന്ത്യയുടെ പാക് പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് കറാച്ചിയില്‍ ഹാട്രിക്ക് പിറന്നത്. ഒന്നാമത്തെ ഓവറിലെ നാലാം പന്തില്‍ സല്‍മാന്‍ ഭട്ട് ഇര്‍ഫാന്റെ പന്തില്‍ രാഹുല്‍ ദ്രാവിഡിനു ക്യാച്ചായി മടങ്ങുന്നു. അഞ്ചാം പന്തില്‍ യൂനിസ് ഖാന്‍ എല്‍ബിഡബ്ല്യു. താരം ഗോള്‍ഡന്‍ ഡക്ക്. പിന്നാലെ വന്ന ഇതിഹാസ ബാറ്റര്‍ മുഹമ്മദ് യൂസുഫ് ക്ലീന്‍ ബൗള്‍ഡ്. അതും ഗോള്‍ഡന്‍ പൂജ്യം. ആദ്യ ഓവറില്‍ തന്നെ ചരിത്ര ഹാട്രിക്കായിരുന്നു ഇര്‍ഫാന്. മത്സരത്തിലെ ഒന്നാം ഇന്നിങ്‌സില്‍ ഇര്‍ഫാന്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി.

Irfan Pathan's magical inswinger
ഇതിഹാസപ്പോരിലും പാകിസ്ഥാനെ വീഴ്ത്തി! കിരീടമുയര്‍ത്തി ഇന്ത്യ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com