കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

സഞ്ജു സാംസൺ അഞ്ചാം പോരാട്ടത്തിലും നിരാശപ്പെടുത്തി
Ishan Kishan congratulates Arshdeep Singh for taking a wicket
വിക്കറ്റെടുത്ത അർഷ്ദീപ് സിങിനെ അഭിനന്ദിക്കുന്ന ഇഷാൻ കിഷൻ Sanju Samsonx
Updated on
1 min read

തിരുവനന്തപുരം: കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും സഞ്ജു സാംസൺ ഫോമിലെത്താത്തത് ആരാധകരെ നിരാശയിലാക്കിയിരുന്നു. പിന്നാലെ ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിതമായി മറ്റൊരു കാര്യവും സംഭവിച്ചു. സഞ്ജുവല്ല ഇന്ന് വിക്കറ്റ് കീപ്പറായത്. ഇന്ത്യ ബൗളിങിനായി ​ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ കീപ്പർ ​ഗ്ലൗ അണിഞ്ഞെത്തിയത് ഇഷാൻ കിഷനാണ്. ഇതോടെ ടി20 ലോകകപ്പിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്ന സ്ഥാനം സഞ്ജുവിനു നഷ്ടപ്പെടുമെന്ന സൂചനകളാണ് പലരും ഇപ്പോൾ പങ്കിടുന്നത്.

സഞ്ജു പരാജയപ്പെട്ട പിച്ചിൽ ഇഷാൻ കിഷൻ കത്തും ഫോമിൽ ബാറ്റ് വീശി അന്താരാഷ്ട്ര ടി20യിലെ തന്റെ കന്നി സെഞ്ച്വറി കുറിച്ചതും ചേർത്തു വായിക്കുമ്പോൾ ലോകകപ്പിലെ ടീം കോമ്പിനേഷനാണ് ഇതെന്ന സൂചനകളാണ് വരുന്നത്. തിലക് വർമ പരിക്കു മാറി വരുന്നതോടെ മലയാളി താരത്തിന്റെ ലോകകപ്പ് ഇലവനിലെ സ്ഥാനം തന്നെ ചോദ്യ ചിഹ്നത്തിലാവും.

43 പന്തിൽ 10 സിക്സും 6 ഫോറും സഹിതം ഇഷാൻ 103 റൺസ് വാരിയാണ് മടങ്ങിയത്. തകർപ്പൻ ഫോമിൽ ആരാധകരെ ത്രസിപ്പിച്ചാണ് താരം തന്റെ മികവ് അടയാളപ്പെടുത്തിയത്. മത്സരത്തിൽ സഞ്ജുവാകട്ടെ 6 റൺസിൽ മടങ്ങുകയും ചെയ്തു. ന്യൂസിലൻഡിനെതിരായ ഈ ടി20 പരമ്പരയിൽ താരം 5 മത്സരങ്ങളിൽ നിന്നു നേടിയത് 46 റൺസ് മാത്രം. ഇഷാനാകട്ടെ കിട്ടിയ അവസരമെല്ലാം മുതലാക്കുകയും ചെയ്തു. ലോകകപ്പ് ടീമിൽ സഞ്ജു ഒന്നാം കീപ്പറും ഇഷാൻ ബാക്ക് അപ്പ് കീപ്പറുമാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന നിലയിലാണ് കാര്യങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത്.

Ishan Kishan congratulates Arshdeep Singh for taking a wicket
വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

അഞ്ചാം പോരാട്ടത്തിലെ ഈ മാറ്റം സഞ്ജു പറഞ്ഞിട്ടാണോ അതോ ടീം എടുത്ത തീരുമാനമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരമ്പരയിൽ സമ്പൂർണ പരാജയമായി മാറിയ സഞ്ജുവിന്റെ ലോകകപ്പ് ഇലവനിലെ സ്ഥാനം മിക്കവാറും നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. തിലക് വന്നാൽ അഭിഷേകിനൊപ്പം ഇഷാൻ കിഷൻ ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി നിലയാണ്.

​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സഞ്ജു കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നത്തെ പോരിന്. എന്നാൽ മികച്ച അവരം കിട്ടിയിട്ടും അതു മുതലാക്കാൻ താരത്തിനു സാധിച്ചില്ല.

Ishan Kishan congratulates Arshdeep Singh for taking a wicket
4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!
Summary

Ishan Kishan, T20 World Cup: Sanju Samson's stay at the crease was short-lived as he was dismissed for just 6 off six balls in the 5th T20I

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com