ഐഎസ്എൽ: കൊൽക്കത്ത ഡർബിയിൽ ജയം എടികെയ്ക്ക്, അരങ്ങേറ്റത്തിൽ പരാജയമറിഞ്ഞ് ഈസ്റ്റ് ബംഗാൾ

രണ്ടാം പകുതിയിൽ രണ്ടുതവണ ​ഗോൾവല കുലുക്കിയാണ് എടികെ ജയം കയ്യടക്കിയത്
ഐഎസ്എൽ: കൊൽക്കത്ത ഡർബിയിൽ ജയം എടികെയ്ക്ക്, അരങ്ങേറ്റത്തിൽ പരാജയമറിഞ്ഞ് ഈസ്റ്റ് ബംഗാൾ
Updated on: 
1 min read

പനാജി: ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ രണ്ട് ​ഗോളിന് തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞ ആദ്യ പകുതി സമനിലയിൽ അവസാനിച്ചതിന് പിന്നാലെ രണ്ടാം പകുതിയിൽ രണ്ടുതവണ ​ഗോൾവല കുലുക്കിയാണ് എടികെ ജയം കയ്യടക്കിയത്. 

രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് എടികെയുടെ ആദ്യ ​ഗോൾ നേടിയത്. ജാവിയർ ഹെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു കൃഷ്ണയുടെ ഗോൾ. പകരക്കാരനായി കളത്തിലെത്തിയ മൻവീർ സിങ്ങാണ് രണ്ടാം ​ഗോൾ നേടിയത്. 85-ാം മിനിറ്റിൽ ഒറ്റയ്ക്ക് മുന്നേറിയാണ് മൻവീർ ​ഗോൾവല കുലുക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com