നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ രണ്ടാമത്

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തിയത്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോള്‍ നേടിയ ബ്ലാസ്‌റ്റേഴ്‌സ് താരം
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോള്‍ നേടിയ ബ്ലാസ്‌റ്റേഴ്‌സ് താരം
Updated on
1 min read

വാസ്‌കോ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. 

ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്കുശേഷം ഹോര്‍ഹെ പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റില്‍ മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് നേടി.

വിജയത്തോടെ 13 കളികളില്‍നിന്ന് 23 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ 10–ാം തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 10 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്ത് തുടരുന്നു.

70–ാം മിനിറ്റില്‍ ആയുഷ് അധികാരി രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തുപോയ ശേഷമായിരുന്നു വാസ്‌ക്വസിന്റെ മിന്നും ഗോള്‍. അധികാരി പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പതറിക്കളിക്കുന്ന സമയത്തായിരുന്നു സ്വന്തം ഹാഫില്‍നിന്നുള്ള മുഴുനീള വോളിയിലൂടെ വാസ്‌ക്വസ് ലക്ഷ്യം കണ്ടത്. സ്വന്തം പകുതിയില്‍ പന്തു സ്വീകരിച്ച വാസ്‌ക്വസ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ മുന്നോട്ടു കയറി നില്‍ക്കുന്നത് കണ്ട് തൊടുത്ത മുഴുനീളന്‍ ഷോട്ടാണ് വലയില്‍ കയറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com