ഇറ്റാലിയന്‍ ടെന്നീസ് ഐക്കണ്‍; ഇതിഹാസ താരം നിക്കോള പിയട്രാഞ്ചലി അന്തരിച്ചു

രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി
Nicola Pietrangeli
Nicola Pietrangelix
Updated on
1 min read

മിലാന്‍: ഇറ്റാലിയന്‍ ടെന്നീസ് ഇതിഹാസം നിക്കോള പിയട്രാഞ്ചലി അന്തരിച്ചു. അദ്ദേഹത്തിനു 92 വയസായിരുന്നു. 1950- 60 കാലഘട്ടത്തില്‍ ഇറ്റാലിയന്‍ ടെന്നീസിന്റെ മുഖമായിരുന്നു പിയട്രാഞ്ചലി.

രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്. ടെന്നീസിന്റെ ഹാള്‍ ഓഫ് ഫെയ്മിലും ഇടംപിടിച്ചു. ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം പിടിച്ച ഏക ഇറ്റാലിയന്‍ ടെന്നീസ് താരവും നിക്കോള പിയട്രാഞ്ചലിയാണ്.

Nicola Pietrangeli
മൈൻഡ് ചെയ്യാതെ മടക്കം, ചൂടൻ വാ​ഗ്വാദം; ഗംഭീറുമായി രോഹിതും കോഹ്‍ലിയും ഉടക്കിൽ?

1933ല്‍ ട്യുണിസിലാണ് അദ്ദേഹത്തിന്റെ ജനനം. കരിയറില്‍ 44 സിംഗിള്‍സ് കിരീടങ്ങളുണ്ട്. 1959, 1960 വര്‍ഷങ്ങളിലാണ് അദ്ദേഹം തുടരെ രണ്ട് വട്ടം ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയത്. 1961, 64 വര്‍ഷങ്ങളില്‍ അദ്ദേഹം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകലും കളിച്ചു. രണ്ട് തവണയും സ്‌പെയിനിന്റെ മാനുവല്‍ സന്റാനയോടു പരാജയപ്പെട്ടു. 1960ല്‍ വിംബിള്‍ഡണ്‍ ഫൈനലും ഇറ്റാലിയന്‍ ഇതിഹാസം കളിച്ചു.

ഡേവിസ് കപ്പില്‍ ഇറ്റലിയ്ക്കായി 164 മത്സരങ്ങള്‍ കളിച്ചു. 1976ല്‍ ഇറ്റലി ഡേവിസ് കപ്പ് കിരീടം ആദ്യമായി നേടുമ്പോള്‍ പിയട്രാഞ്ചലിയായിരുന്നു ക്യാപ്റ്റന്‍. ഇറ്റാലിയന്‍ ടെന്നീസ് വലിയ സ്വാധീനം ചെലുത്തിയ ഇതിഹാസ താരം തലമുറകളെ പ്രചോദിപ്പിച്ചാണ് ജീവിതത്തിന്റെ കോര്‍ട്ടില്‍ നിന്നു വിട പറഞ്ഞത്.

Nicola Pietrangeli
'വയസ്സ് 38 ആയി, വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുന്ന പ്രായം, ഇയാള്‍ പക്ഷേ ആളു വേറെ'
Summary

Nicola Pietrangeli has passed away at the age of 92. A four-time Roland-Garros champion and an iconic figure in Italian tennis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com