'ഞങ്ങള്‍ വന്നിരിക്കുന്നത് ഏഷ്യാ കപ്പ് നേടാന്‍..'; ഫൈനലില്‍ കാണാമെന്ന് ഷഹീന്‍ അഫ്രീദി, ഇന്ത്യക്ക് മറുപടി

ഏഷ്യാ കപ്പ് ഫൈനലില്‍ നേര്‍ക്ക് നേര്‍ക്ക് എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന് കാണാമെന്നും ഷഹീന്‍ അഫ്രീദി പ്രതികരിച്ചു.
Shaheen Afridi plays down SKY comments on Indo-Pak rivalry .
ഷഹീന്‍ ഷാ അഫ്രീദി
Updated on
1 min read

ദുബൈ: ഏഷ്യകപ്പില്‍ ഇന്ത്യ - പാക് മത്സരങ്ങള്‍ മത്സരമായി കണക്കാക്കേണ്ടതില്ലെന്ന സൂര്യകുമാര്‍ യാദവിന്റെ അഭിപ്രായത്തില്‍ പ്രതികരിച്ച് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. തങ്ങളെ സംബന്ധിച്ച് ഏഷ്യ കപ്പ് നേടുന്നതിലാണ് ശ്രദ്ധ, സൂര്യകുമാര്‍ യാദവിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ഏഷ്യാ കപ്പ് ഫൈനലില്‍ നേര്‍ക്ക് നേര്‍ക്ക് എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന് കാണാമെന്നും ഷഹീന്‍ അഫ്രീദി പ്രതികരിച്ചു.

ഒരു മത്സരം മത്സരമായി കണക്കാക്കണമെങ്കില്‍ ഫലങ്ങളിലെ അന്തരവ് 12-3 ആയിരിക്കില്ല, അതാണ് ഇന്ത്യ- പാകിസ്ഥാന്‍ ടി20 മത്സരങ്ങള്‍ ഇതായിരുന്നു സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ അഭിപ്രായത്തോട് പ്രത്യക്ഷമായി പ്രതികരിക്കാതെ 'ഏഷ്യാ കപ്പ് നേടാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്, അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കും, എന്നായിരുന്നു ഷഹീന്‍ അഫ്രീദി പറഞ്ഞത്.

ടൂര്‍ണമെന്റില്‍ ഇരുടീമുകളും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ രണ്ട് തവണയും വിജയിച്ചു.ഇന്ത്യക്കെതിരായ മത്സരത്തില്‍ ആരാധകര്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ക്കും നേരെയുള്ള പാക് താരങ്ങളുടെ പ്രകോപന പരമായ പെരുമാറ്റം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് 'ഞങ്ങള്‍ കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും ആക്രമണാത്മകരായിരുന്നു. ഇങ്ങനെയാണ് ക്രിക്കറ്റ് കളിക്കുന്നത്, ടീമിന്റെ മനോവീര്യം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നു, ക്രിക്കറ്റ് കളിക്കുക എന്നതാണ് ഞങ്ങളുടെ ജോലി, ഏഷ്യാ കപ്പ് നേടാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. പാകിസ്ഥാന്റെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു,' ഷഹീന്‍ അഫ്രീദി പറഞ്ഞു.

Summary

It's his view, let him say: Shaheen Afridi plays down SKY comments on Indo-Pak rivalry .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com