ഹല്ലറിന്റെ നിര്‍ണായക ഗോള്‍; നൈജീരിയയെ തകര്‍ത്ത് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ ചാമ്പ്യന്‍മാര്‍

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐവറി കോസ്റ്റിന്റെ ജയം
ഐവറികോസ്റ്റ് ടീം
ഐവറികോസ്റ്റ് ടീംട്വിറ്റര്‍
Updated on
1 min read

യമോസൂക്രോ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടം ഐവറി കോസ്റ്റിനു. ഇത്തവണത്തെ ആഫ്രിക്കന്‍ കപ്പിന്റെ ആതിഥേയര്‍ കൂടിയായ ഐവറികള്‍ ഫൈനലില്‍ നൈജീരിയയെ വീഴ്ത്തിയാണ് തങ്ങളുടെ മൂന്നാം നേഷന്‍സ് കപ്പ് ഉയര്‍ത്തിയത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഐവറി കോസ്റ്റിന്റെ വിജയം. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് നൈജീരിയ തോല്‍വിയിലേക്ക് വീണത്. ഐവറികോസ്റ്റിന്റെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്.

ഐവറികോസ്റ്റ് ടീം
ഉത്തര്‍പ്രദേശിനെ സുരേഷ് റെയ്‌ന നയിക്കും; സെവാഗും ഗെയ്‌ലും ഗിബ്‌സും കളത്തില്‍

38ാം മിനിറ്റില്‍ വില്ല്യം ട്രൂസ്റ്റ് എകോങാണ് നൈജീരിയക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ 62ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സിയും 81ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ഹല്ലറും ടീമിനായി ഗോളുകള്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com