

ദുബൈ: വെസ്റ്റ് ഇന്ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തെ തുടര്ന്ന് ഐസിസിയുടെ ടി20 പട്ടികയില് നാലാം സ്ഥാനത്തെത്തി ഇന്ത്യന് നായകന് ശ്രേയസ് അയ്യര്. ആദ്യമായാണ് താരം ആദ്യ അഞ്ചില് ഇടംപിടിക്കുന്നത്. വിന്ഡീസിനെതിരായ പരമ്പരയിലെ ആദ്യമത്സരത്തില് ശ്രേയസ് സെഞ്ച്വറി നേടിയിരുന്നു.
ആദ്യനാലില് മൂന്നും ഇന്ത്യക്കാരാണ്. ഇഷാന് കിഷന് ഒന്നാമതും രണ്ടാമത് അഭിഷേക് ശര്മയുമാണ്. പാകിസ്ഥാന് ക്യാപ്റ്റന് ഫര്ഹാനാണ് മൂന്നാമത്. ആദ്യപത്തില് ഇടംപിടിച്ച ഒരേ ഒരു പാക് താരവും ഫര്ഹാനാണ്. ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തെ തുടര്ന്നാണ് ഫര്ഹാന് കരിയറിലെ ഏറ്റവും മികച്ച റേറ്റിങിലെത്തിയത്. പട്ടികയില് ഒന്പതാമതായി ഇന്ത്യന് വൈസ് ക്യാപ്റ്റന് തിലക് വര്മയുമാണ്. ആദ്യപത്തില് ഒരു ഓസിസ് താരം പോലും ഇടംപിടിച്ചില്ല.
ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്ക് അഞ്ചാമത് ജോഷ് ബട്ലര് ആറാമതും ഫില് സാള്ട്ട് എട്ടാമതുമാണ്. ഏഴാമത് ദക്ഷിണാഫ്രിക്കയുടെ ഡെവാള്ഡ് ബ്രവിസും പത്താമത് ശ്രീലങ്കയുടെ പത്തും നിസങ്കയുമാണ്. മെന്ഡിസ്, ഷെര്ഫെയ്ന് റൂഥര്ഫോര്ഡ്, സഞ്ജു സാംസണ് തുടങ്ങിയ താരങ്ങള് നില മെച്ചപ്പെടുത്തി. സഞ്ജു നാല് റാങ്ക് ഉയര്ന്ന് 27ാം സ്ഥാനത്ത് ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates