പ്രായം 21, ജേക്കബ് ബേതേല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍! 136 വർഷം പഴക്കമുള്ള റെക്കോർഡ് തകർന്നു

ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് ടി20 പരമ്പര
Jacob Bethell England captain
Jacob Bethellx
Updated on
1 min read

ലണ്ടന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഓള്‍ റൗണ്ടര്‍ ജേക്കബ് ബേതേല്‍ നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയതോടെ താരം ഒരപൂര്‍വ നേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ട് ദേശീയ ടീമിനെ നയിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 21 വയസും 329 ദിവസവും പിന്നിടുമ്പോഴാണ് താരത്തിനു നയിക്കാനുള്ള നിയോഗം എത്തിയത്.

നാളെ മുതല്‍ 21 വരെയാണ് പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ മത്സരങ്ങളാണ് ഇംഗ്ലണ്ട് അയല്‍ രാജ്യവുമായി കളിക്കുന്നത്.

ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ 136 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബേതേല്‍ തകര്‍ത്തത്. 1889ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റന്‍ 23 വയസുള്ള മോണ്ടി പാര്‍കര്‍ ബൗഡനായിരുന്നു. ഈ റെക്കോര്‍ഡാണ് ബേതേല്‍ പഴങ്കഥയാക്കിയത്.

Jacob Bethell England captain
'ആ ഇന്ത്യന്‍ താരത്തെ വിമര്‍ശിച്ചത് ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് പുറത്താകാന്‍ കാരണമായി'

നേരത്തെ അലിസ്റ്റര്‍ കുക്ക്, ഇയാന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം ചെറിയ പ്രായത്തില്‍ തന്നെ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ മൂവരും 24 വയസ് പിന്നിട്ടപ്പോഴാണ് ക്യാപ്റ്റന്‍സിയിലെത്തിയത്.

ഇംഗ്ലണ്ടിന്റെ പ്രായം കുറഞ്ഞ നായകന്‍മാര്‍

ജേക്കബ് ബേതേല്‍- 21 വയസ് 329 ദിവസം

മോണ്ടി പാര്‍കര്‍ ബൗഡന്‍- 23 വയസ് 144 ദിവസം

ഇവോ ബ്ലിഗ്- 23 വയസ് 292 ദിവസം

അലിസ്റ്റര്‍ കുക്ക്- 24 വയസ് 325 ദിവസം

ഇയാന്‍ മോര്‍ഗന്‍- 24 വയസ് 349 ദിവസം

സ്റ്റുവര്‍ട്ട് ബ്രോഡ്- 25 വയസ് 1 ദിവസം

ജോസ് ബട്‌ലര്‍- 25 വയസ് 60 ദിവസം

ഇംഗ്ലണ്ട് ടി20 ടീം: ജേക്കബ് ബേതേല്‍ (ക്യാപ്റ്റന്‍), രഹാന്‍ അഹമദ്, സോണി ബകര്‍, ടോം ബാന്റന്‍, ജോസ് ബട്‌ലര്‍, ലിയാം ഡോവ്‌സന്‍, ടോം ഹാര്‍ട്‌ലി, വില്‍ ജാക്‌സ്, സാഖിബ് മഹ്മൂദ്, ജാമി ഓവര്‍ടന്‍, മാത്യു പോട്‌സ്, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ലൂക് വുഡ്.

Jacob Bethell England captain
ദൈവം പരീക്ഷിച്ച കുഞ്ഞുങ്ങളെ മനുഷ്യർ തോൽപ്പിക്കുമോ?, ഇന്ന് അത്ഭുതം സംഭവിക്കുക തന്നെ വേണം, കാരണം ഇവര്‍ തോറ്റുപോവരുത്
Summary

Jacob Bethell will captain England in the upcoming T20I series against Ireland. He becomes  England men's team's youngest captain in their cricketing history.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com