സ്വന്തം മണ്ണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയക്കൊടി; എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജംഷഡ്പൂരിനെ പൂട്ടി

ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ രണ്ടാമത്തെ വിജയമാണിത്.
Kerala Blasters FC
Kerala Blasters FC
Updated on
1 min read

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്.സിയ്‌ക്കെതിരെ മിന്നും വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ രണ്ടാമത്തെ വിജയമാണിത്. അതേസമയം സ്വന്തം തട്ടകത്തില്‍ ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിജയം എന്ന മധുരം കൂടി ഈ വിജയത്തിനുണ്ട്.

Kerala Blasters FC
'അദ്ദേഹത്തോട് സഹതാപം തോന്നുന്നു, ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ല'; കോഹ്ലിയുടെ 'ലൗ'വില്‍ ജര്‍മന്‍ മോഡല്‍

തുടക്കം മുതല്‍ക്കെ ബ്ലാസ്‌റ്റേഴ്‌സിന് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. കളിയുടെ 12-ാം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ കണ്ടെത്തുന്നത്. നിഹാല്‍ സുധീഷിന്റെ ഹെഡ്ഡറിലൂടെയായിരുന്നു ഈ ഗോള്‍ പിറന്നത്. വലതു വിങ്ങില്‍ നിന്നും ലഭിച്ചൊരു ക്രോസില്‍ നിഹാല്‍ തലവെക്കുകയായിരുന്നു. 36-ാം മിനുറ്റിലാണ് രണ്ടാമത്തെ ഗോള്‍ പിറന്നത്. കളിയുടെ തലവരമാറ്റിയ ഈ ഗോളും ഹെഡ്ഡറായിരുന്നു. വിപിന്‍ മോഹനന്‍ ആയിരുന്നു ഗോള്‍ നേടിയത്.

Kerala Blasters FC
'ശരിക്കും അത് ഔട്ട് അല്ലെ?'; ഫിൽ സാൾട്ടിന്റെ ക്യാച്ചിൽ വിവാദം പുകയുന്നു - വിഡിയോ

ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയതോടെ രണ്ടാം പകുതിയില്‍ ജംഷഡ്പൂര്‍ തിരിച്ചടിക്കാന്‍ നോക്കിയെങ്കിലും ഗോള്‍ പിറന്നില്ല. കളിയുടെ അവസാന ഘട്ടത്തിലേക്ക് കടക്കവെ 84-ാം മിനുറ്റില്‍ സ്റ്റീഫന്‍ എസെ റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയതും ജംഷഡ്പൂര്‍ എഫ്‌സിയ്ക്ക് തിരിച്ചടിയായി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് അനായാസം വിജയിച്ചു കയറി.

അതേസമയം പോയന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് പതിനൊന്നാം സ്ഥാനത്താനുള്ളത്. രണ്ട് ജയവും രണ്ട് സമനിലയും ആറ് തോല്‍വിയുമുള്ള ബ്ലാസ്റ്റേഴ്‌സിന് എട്ട് പോയന്റുകളാണുള്ളത്. 15 പോയന്റുള്ള ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ഏപ്രില്‍ 23 നാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഒഡീഷ എഫ്‌സിയാണ് എതിരാളികള്‍.

Summary

ISL: Kerala Blasters beats  Jamshedpur FC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com