32 തുടര്‍ ജയങ്ങള്‍! ജോക്കോവിചിന്റെ മാസ്റ്റേഴ്സ് റെക്കോര്‍ഡ് തകര്‍ത്ത് യാന്നിക് സിന്നര്‍

ഇറ്റാലിയന്‍ ഓപ്പണ്‍ സെമിയിലേക്ക് മുന്നേറി ലോക ഒന്നാം നമ്പര്‍ താരം റെക്കോര്‍ഡിലെത്തി
Jannik Sinner eclipses Novak Djokovic
Jannik Sinnerx
Updated on
1 min read

മിലാന്‍: ടെന്നീസ് ഇതിഹാസം സെര്‍ബിയയുടെ നൊവാക് ജോക്കോവിചിന്റെ അപൂര്‍വ റെക്കോര്‍ഡ് മറികടന്ന് ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാന്നിക് സിന്നര്‍. ഇറ്റാലിയന്‍ ഓപ്പണ്‍ (റോം മാസ്റ്റേഴ്സ്) സെമി ഫൈനലിലേക്ക് മുന്നേറി താരം മാസ്റ്റേഴ്‌സ് 1000 പോരാട്ടത്തില്‍ തുടരെ 32 വിജയങ്ങള്‍ സ്വന്തമാക്കി.

മാസ്‌റ്റേഴ്‌സില്‍ ഏറ്റവും കൂടുതല്‍ തുടര്‍ വിജയങ്ങളെന്ന റെക്കോര്‍ഡാണ് സിന്നര്‍ സ്വന്തമാക്കിയത്. ജോക്കോവിചിന്റെ 31 തുടര്‍ ജയങ്ങളുടെ നേട്ടമാണ് രണ്ടാമതായത്.

Jannik Sinner eclipses Novak Djokovic
തിലക് വര്‍മ ക്യാപ്റ്റന്‍; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും ഇന്ത്യന്‍ ടീമില്‍

പട്ടികയില്‍ 29 വിജയങ്ങളുമായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡററാണ് മൂന്നാമത്. 23 ജയങ്ങളുമായി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ നാലാമത്.

ഇറ്റാലിയന്‍ ഓപ്പണര്‍ ക്വാര്‍ട്ടറില്‍ ആന്‍ഡ്രെ റുബലേവിനെ വീഴ്ത്തിയാണ് താരം സെമിയിലേക്കും റെക്കോര്‍ഡിലേക്കും മുന്നേറിയത്. മത്സരം അനായാസം സിന്നര്‍ സ്വന്തമാക്കി. 6-2, 6-4 എന്ന സ്‌കോറിനാണ് താരത്തിന്റെ ജയം.

Jannik Sinner eclipses Novak Djokovic
ഞെട്ടി ലോക ചാംപ്യന്‍! നിഖാത് സരീന് ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകള്‍ നഷ്ടം; യോ​ഗ്യതാ പോരിൽ വമ്പൻ തോൽവി
Summary

Jannik Sinner unstoppable eclipses Novak Djokovic to set Masters world record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com