ഇന്ത്യയുടെ സുപ്രീം വേഗം, 'ബും...ബും... ബുംറ'! ഫൈനലില്‍ 4 വിക്കറ്റുകള്‍, മാന്‍ ഓഫ് ദി മാച്ച്; അനുപമ റെക്കോര്‍ഡും

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍
Jasprit Bumrah with world cup
Jasprit Bumrahx
Updated on
1 min read

അഹമ്മദാബാദ്: ടി20 ലോകകപ്പ് നിലനിര്‍ത്തിയും മൂന്നാം ലോക കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായും ഇന്ത്യ മാറിയ രാത്രിയില്‍ ആ നേട്ടത്തിലേക്ക് അതിവേഗം ടീം ഇന്ത്യയെ എത്തിച്ചവരില്‍ പ്രധാനിയാണ് പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറ. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബുംറ ഫൈനലില്‍ മാസ്മരിക ബൗളിങാണ് പുറത്തെടുത്തത്. 4 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 4 കിവി വിക്കറ്റുകളാണ് താരം നേടിയത്. ഒപ്പം ഒരു അനുപമ റെക്കോര്‍ഡും താരം സ്വന്തമാക്കി.

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസര്‍ എന്ന നേട്ടം ഇനി ബുംറയ്ക്ക് സ്വന്തം. ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുടെ റെക്കോര്‍ഡാണ് ബുംറ മറികടന്നത്. 28 ടി20

ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി ബുംറ വീഴ്ത്തിയത് 40 വിക്കറ്റുകള്‍. 5.66 ഇക്കോണമിയിലാണ് നേട്ടം.

Jasprit Bumrah with world cup
'സെഞ്ച്വറിക്കു വേണ്ടി കൊട്ടിക്കൊട്ടി നില്‍ക്കുന്ന കാലം കഴിഞ്ഞു, സഞ്ജുവിനെ നോക്കൂ'; കോഹ്‍ലിക്കു നേരെ ഒളിയമ്പുമായി ഗംഭീര്‍

മലിംഗ 31 കളിയില്‍ നിന്നു 38 വിക്കറ്റുകളുമായി റെക്കോര്‍ഡില്‍ മുന്നില്‍ നില്‍ക്കുകയായിരുന്നു. മൊത്തം ബൗളര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് സ്പിന്നര്‍ ഷാകിബ് അല്‍ ഹസനാണ് മുന്നില്‍. താരം 50 വിക്കറ്റുകള്‍ ടി20 ലോകകപ്പില്‍ മാത്രം വീഴ്ത്തിയിട്ടുണ്ട്.

ഇത്തവണത്ത ടൂര്‍ണമെന്റില്‍ ഏറ്റവും കൂടതല്‍ വിക്കറ്റെടുത്ത താരം ബുംറയാണ്. 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായതും ബുംറയാണ്.

ടി20 ലോകകപ്പിൽ ഏറ്റവും കൂടുല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍

ജസ്പ്രിത് ബുംറ, ഇന്ത്യ: 40 വിക്കറ്റുകള്‍

ലസിത് മലിംഗ, ശ്രീലങ്ക: 38 വിക്കറ്റുകള്‍

ആന്റിച് നോര്‍ക്യെ, ദക്ഷിണാഫ്രിക്ക: 38

അര്‍ഷ്ദീപ് സിങ്, ഇന്ത്യ: 36 വിക്കറ്റുകള്‍

ടിം സൗത്തി, ന്യൂസിലന്‍ഡ്: 36 വിക്കറ്റുകള്‍

Jasprit Bumrah with world cup
'വലിയ സന്തോഷം, ചേട്ടാ'; സഞ്ജുവിന് കൈയടിച്ച് കിങ് കോഹ്‌ലിയും
Summary

India’s pace spearhead Jasprit Bumrah etched his name deeper into cricketing history on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com