ചരിത്രമെഴുതി ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍; ഝാര്‍ഖണ്ഡിന് കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം

ഫൈനലില്‍ ഹരിയാനയെ 69 റണ്‍സിനു വീഴ്ത്തി
Ishan Kishan celebrates his century
സെഞ്ച്വറി നേട്ടമാഘോഷിക്കുന്ന ഇഷാൻ കിഷൻ Jharkhand beat Haryanax
Updated on
1 min read

പുനെ: ഹരിയാനയെ തകര്‍ത്ത് ഝാര്‍ഖണ്ഡ് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തില്‍ കന്നി മുത്തം ചാര്‍ത്തി. ഫൈനലില്‍ 69 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇഷാന്‍ കിഷന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഝാര്‍ഖണ്ഡ് സ്വന്തമാക്കിയത്. ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടി ഇഷാന്‍ പുതിയ ചരിത്രമെഴുതിയാണ് ടീമിനെ കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഝാര്‍ഖണ്ഡ് നിശ്ചിത ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 262 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ഹരിയാനയുടെ പോരാട്ടം 18.3 ഓവറില്‍ 193 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഝാര്‍ഖണ്ഡ് കന്നി എസ്എംഎടി കിരീടം ഉയര്‍ത്തിയത്. അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ കിരീടമാണിതെന്ന സവിശേഷതയുമുണ്ട്. 2010-11 സീസണില്‍ അവര്‍ വിജയ് ഹസാരെ ട്രോഫി കിരീടം നേടിയിരുന്നു.

ഇഷാന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റനെന്ന ചരിത്രമെഴുതിയാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സഹ ഓപ്പണര്‍ വിരാട് സിങ് ഒഴികെയുള്ളവരും ക്യാപ്റ്റനു ഉറച്ച പിന്തുണ നല്‍കിയതോടെയാണ് ഝാര്‍ഖണ്ഡ് റണ്‍ മല ഉയര്‍ത്തിയത്.

ഇഷാന്‍ 49 പന്തില്‍ 10 സിക്‌സും 6 ഫോറും സഹിതം 101 റണ്‍സെടുത്തു. കുമാര്‍ കുശാഗ്ര 38 പന്തില്‍ 5 സിക്‌സും 8 ഫോറും സഹിതം 81 റണ്‍സെടുത്തും തിളങ്ങി.

Ishan Kishan celebrates his century
'ഇതാണ് പ്രശസ്തരുടെ സ്വഭാവം, കോഹ്‍ലി... ഭിന്നശേഷിയുള്ള ആ കുട്ടിയോട് ഇതു വേണ്ടായിരുന്നു' (വിഡിയോ)

അനുകുല്‍ റോയ് 20 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 40 റണ്‍സുമായി പുറത്താകാതെ നിന്നു. റോബിന്‍ മിന്‍സാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. താരവും പുറത്താകാതെ നിന്നു 14 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 31 റണ്‍സ് വാരി ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

ജയം തേടിയിറങ്ങിയ ഹരിയാനയ്ക്കായി യഷ്‌വര്‍ധന്‍ ദലാല്‍ 22 പന്തില്‍ 53 റണ്‍സുമായി പോരാട്ടം നയിച്ചെങ്കിലും കാര്യമായ പിന്തുണ കിട്ടിയില്ല. താരം 5 സിക്‌സും 2 ഫോറും പായിച്ചു. 4 സിക്‌സും 2 ഫോറും സഹിതം 17 പന്തില്‍ 38 റണ്‍സെടുത്ത സമന്ത് ജാക്കറും 15 പന്തില്‍ 6 ഫോറുകള്‍ സഹിതം 31 റണ്‍സെടുത്ത നിഷാന്ത് സിന്ധുവും പൊരുതിയെങ്കിലും അതൊന്നും വിജയത്തിനു പര്യാപ്തമായില്ല.

ഝാര്‍ഖണ്ഡിനായി സുശാന്ത് മിശ്ര, ബാല്‍ കൃഷ്ണ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. വികാസ് സിങ്, അനുകുല്‍ റോയ് എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Ishan Kishan celebrates his century
തിരിച്ചുവരവ് ആഘോഷിച്ച് കമ്മിന്‍സ്; ബാറ്റിങ് തകര്‍ന്ന് ഇംഗ്ലണ്ട്
Summary

Ishan Kishan's record 101 helped Jharkhand beat Haryana by 69 runs in the title clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com