211 ക്യാച്ചുകള്‍! ടെസ്റ്റില്‍ പുതു ചരിത്രം രചിച്ച് ജോ റൂട്ട്

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ കരുണ്‍ നായരെ ക്യാച്ചെടുത്ത് നേട്ടം
Joe Root catch
Joe Root x
Updated on
1 min read

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ഇംഗ്ലണ്ട് സൂപ്പര്‍ ബാറ്റര്‍ ജോ റൂട്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ ക്യാച്ചെടുത്തു പുറത്താക്കുന്ന ഫീല്‍ഡറെന്ന ലോക റെക്കോര്‍ഡ് ഇനി റൂട്ടിന് സ്വന്തം.

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായരെ ഒറ്റ് കൈയില്‍ ഒതുക്കിയാണ് റൂട്ടിന്റെ നേട്ടം. 211 ക്യാച്ചുകള്‍ തികിച്ചാണ് റൂട്ട് റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്.

Joe Root catch
ഹാട്രിക്ക് കിരീടത്തിനരികെ! ഫ്രിറ്റ്‌സിനെ വീഴ്ത്തി അല്‍ക്കരാസ് വിംബിള്‍ഡണ്‍ ഫൈനലില്‍

ഇതിഹാസ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ പേരിലുണ്ടായിരുന്ന 210 ക്യാച്ചുകളുടെ റെക്കോര്‍ഡാണ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തിലാണ് കരുണിനെ റൂട്ട് മടക്കിയത്.

205 ക്യാച്ചുകളുമായി ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയാണ് മൂന്നാത്. 200 ക്യാച്ചുകളുമായി സ്റ്റീവ് സ്മിത്ത്, ജാക്വിസ് കാലിസ് എന്നിവരും തൊട്ടുപിന്നില്‍.

Joe Root catch
കരുണിനെ ഒറ്റ കൈയില്‍ ഒതുക്കി റൂട്ട്! ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം
Summary

Star England batter Joe Root broke Rahul Dravid's record for most catches by a fielder in Test history with a sensational grab on Day 2 of the third Test against India at Lord's.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com