'14 വയസില്‍ ഇജ്ജാതി ബാറ്റിങ്...!' വൈഭവ് സൂപ്പര്‍ സ്റ്റാറെന്ന് ജോസ് ബട്‌ലര്‍

ഇന്ത്യന്‍ വണ്ടര്‍ കിഡ് ബാറ്റര്‍ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
Vaibhav Sooryavanshi century celebration
Vaibhav Sooryavanshix
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച താരമെന്നാണ് വൈഭവിനെ കുറിച്ച് ജോസ് ബട്‌ലറുടെ വിലയിരുത്തല്‍.

ലവ് ഫോര്‍ ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് ബട്‌ലര്‍ വൈഭവിനെക്കുറിച്ച് വാചാലനായത്.

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. 14 വയസ് മാത്രമുള്ളപ്പോഴാണ് വൈഭവ് ഇങ്ങനെ ബാറ്റ് ചെയ്യുന്നത്. മാറ്റാരെങ്കിലും ഈ പ്രായത്തില്‍ ഇത്തരത്തില്‍ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ? 14 വയസില്‍ ഇതാണ് ബാറ്റിങ് എങ്കില്‍ 16, 18, 20 വയസൊക്കെ എത്തുമ്പോള്‍ അദ്ദേഹം ഏതു തരത്തിലായിരിക്കും ബാറ്റ് വീശുക. ആലോചിച്ചു നോക്കു.'

പോഡ്കാസ്റ്റില്‍ ബട്‌ലര്‍ക്കൊപ്പം സഹ താരം മാര്‍ക്ക് വുഡും സന്നിഹിതനായിരുന്നു. വൈഭവിനെ കുറിച്ച് ബട്‌ലര്‍ പറഞ്ഞപ്പോള്‍ മാര്‍ക്ക് വുഡിന്റെ പ്രതികരണം ഇങ്ങനെ.

Vaibhav Sooryavanshi century celebration
72 റണ്‍സും 2 വിക്കറ്റും; ലീ‍‍ഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്‌സ്

'വലിയൊരു പ്രസ്താവനായാണ് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വൈഭവ് ഒരു സമ്പൂര്‍ണ സൂപ്പര്‍ സ്റ്റാറാണെന്നു നിങ്ങള്‍ കാണുന്നു. ഭാവിയില്‍ ഈ മികവ് അദ്ദേഹത്തിനു നഷ്ടപ്പെടുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ'- മാര്‍ക്ക് വുഡ് ചോദിച്ചു.

'വൈഭവിന്റെ കഴിവിനെ സംശയിക്കാന്‍ തക്ക കാരണങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. ഭാവിയില്‍ ഈ മികവ് നഷ്ടപ്പെടുമെന്നു കരുതാനും സാധിക്കില്ല. കാരണം ഇതിനും മുന്‍പ് ഐപിഎല്ലില്‍ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. മാത്രമല്ല ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍ ബാറ്റിങിനെത്തി ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ താരം കൂടിയാണ്. അതിനാല്‍ തന്നെ അദ്ദേഹം സീനിയര്‍ ടീമിലേക്ക് എപ്പോള്‍ എത്തും എന്നു മാത്രമേ ഇനി അറിയാനുള്ള. ബാക്കിയെല്ലാം അദ്ദേഹം തെളിയിച്ച് കഴിഞ്ഞു'- ബട്‌ലര്‍ വ്യക്തമാക്കി.

ഈയടുത്ത് ഇംഗ്ലണ്ടിനെ ഫൈനലില്‍ വീഴ്ത്തി ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പ് കിരീടം ആറാം തവണയും ഉയര്‍ത്തിയപ്പോള്‍ ഫൈനലില്‍ സെഞ്ച്വറിയുമായി കളം വാണത് വൈഭവായിരുന്നു. താരം 80 പന്തില്‍ 175 റണ്‍സ് അടിച്ചുകൂട്ടി ക്രിക്കറ്റ് ലോകത്തെ ഒരിക്കല്‍ കൂടി വിസ്മയിപ്പിച്ചിരുന്നു. 15 വീതം സിക്‌സും ഫോറും തൂക്കി താരം അക്ഷരാര്‍ഥത്തില്‍ വിസ്‌ഫോടനം തീര്‍ത്താണ് ക്രീസ് വിട്ടത്. താരത്തിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ 400നു മുകളിലാണ് ഫൈനലില്‍ സ്‌കോര്‍ ചെയ്തത്.

Vaibhav Sooryavanshi century celebration
2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ
Summary

England wicket keeper batter Jos Buttler hailed the 14 year old Indian cricketer Vaibhav Sooryavanshi as the best player he has ever seen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com