ജോഷ് ഹെയ്‌സല്‍വുഡ് ഐപിഎല്‍ കളിക്കുമോ? ഫിറ്റ്‌നസ് ക്ലിയറന്‍സ് കാത്ത് ആര്‍സിബി

കാലിനേറ്റ പരിക്കിനെ തുടര്‍ന്നു ആഷസ്, ടി20 ലോകകപ്പുകള്‍ ഓസീസ് പേസര്‍ക്ക് നഷ്ടമായിരുന്നു
Josh Hazlewood  bowling
Josh Hazlewood x
Updated on
1 min read

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഐപിഎല്‍ കളിക്കുന്ന കാര്യം സംശയത്തില്‍. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നിര്‍ണായക പേസറാണ് ഹെയ്‌സല്‍വുഡ്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നു കുറച്ചു കാലമായി താരം കളത്തിനു പുറത്താണ്.

2025-06ലെ ആഷസ് പരമ്പരയും പിന്നാലെ ടി20 ലോകകപ്പും താരത്തിനു നഷ്ടമായിരുന്നു. പിന്നാലെയാണ് ഐപിഎല്ലില്‍ കളിക്കുന്ന കാര്യവും സംശയത്തിലായിരിക്കുന്നത്.

Josh Hazlewood  bowling
ലോകകപ്പിലെ താരം സഞ്ജുവും ബുംറയും അല്ല! 10ല്‍ 10 മാര്‍ക്ക് 'ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍'ക്ക് നല്‍കി പോണ്ടിങ്

ഹെയ്‌സല്‍വുഡ് നിലവില്‍ മെഡിക്കല്‍ ക്ലിയറന്‍സിനായി കാത്തിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇതു ലഭിച്ചാല്‍ മാത്രമേ താരം ഐപിഎല്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരു.

കഴിഞ്ഞ സീസണില്‍ കന്നി ഐപിഎല്‍ കിരീടത്തിലേക്ക് ആര്‍സിബി എത്തിയപ്പോള്‍ അതില്‍ ചെറുതല്ലാത്ത റോള്‍ ഹെയ്‌സല്‍വുഡിനുണ്ട്. താരം 12 കളിയില്‍ നിന്നു 22 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നിര്‍ണായക പേസര്‍ക്ക് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി.

Josh Hazlewood  bowling
'ആ നിർണായക ഘട്ടത്തിൽ സഞ്ജുവിനെ ഇറക്കി, ലോകകപ്പും കിട്ടി!'
Summary

Josh Hazlewood remains under physio care and his participation in IPL 2026 would depend on whether he gets the clearance or not

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com