സിഡ്‌നി: 600 കരിയര്‍ വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ വനിതാ താരം ജുലന്‍ ഗോസ്വാമി. ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിനെ പൂജ്യത്തിന് പുറത്താക്കിയാണ് ജുലന്‍ ഗോസ്വാമിയുടെ ചരിത്ര നേട്ടം.
വനിതാ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ മുന്‍പിലാണ് ജുലന്‍ ഗോസ്വാമിയുടെ സ്ഥാനം. ഏകദിന വിക്കറ്റ് വേട്ടയില്‍ നേരത്തെ തന്നെ ഒന്നാം സ്ഥാനം ജുലന്‍ സ്വന്തമാക്കിയിരുന്നു. 192 ഏകദിനങ്ങളില്‍ നിന്ന് 239 വിക്കറ്റാണ് വീഴ്ത്തിയത്.
Milestone Alert: #TeamIndia stalwart @JhulanG10 has now completed 600 career wickets.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates